Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2021 12:07 AM GMT Updated On
date_range 30 Oct 2021 12:07 AM GMTവാക്‌സിനെടുക്കാത്തവരെ കണ്ടെത്താൻ വാർഡുതല ജാഗ്രതസമിതി മുൻകൈയെടുക്കണം- മുഖ്യമന്ത്രി
text_fieldsവാക്‌സിനെടുക്കാത്തവരെ കണ്ടെത്താൻ വാർഡുതല ജാഗ്രതസമിതി മുൻകൈയെടുക്കണം- മുഖ്യമന്ത്രി പ്രൂഫ് കഴിഞ്ഞതാണ്. ഉപയോഗിക്കണംകണ്ണൂർ: ഓരോ പ്രദേശത്തും വാക്‌സിൻ എടുക്കാത്തവരെ കണ്ടെത്താൻ വാർഡ് തല ജാഗ്രതസമിതി മുൻകൈയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ കീഴത്തൂർ വെസ്റ്റ് എൽ.പി സ്കൂൾ പുതുതായി നിർമിച്ച കെട്ടിട ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.സ്കൂളുകൾ നവംബർ ഒന്നിന് തുറക്കുന്ന സാഹചര്യത്തിൽ കുട്ടികളുടെ ആരോഗ്യം മുൻനിർത്തി വാക്‌സിനെടുക്കാൻ ബാക്കിയുള്ളവർ വാക്‌സിനേഷൻ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാക്‌സിനെടുക്കാൻ തയാറല്ലാത്ത ചില ആളുകളുടെ ദുർവാശി അറിഞ്ഞുകൊണ്ട് മരണം വരിക്കലാണ്. സർക്കാറിന് നിർബന്ധപൂർവം ഇവരെക്കൊണ്ട് വാക്‌സിൻ സ്വീകരിപ്പിക്കാൻ കഴിയില്ല. എന്നാൽ, നാടിനും ബന്ധുക്കൾക്കും അതിന് സാധിക്കും. അവരെ സ്നേഹപൂർവം പറഞ്ഞു മനസ്സിലാക്കി വാക്‌സിൻ സ്വീകരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.കോവിഡിനൊപ്പം ജീവിക്കാൻ നമ്മൾ ശീലിക്കണം. കുഞ്ഞുങ്ങൾക്ക് വാക്‌സിൻ ഇല്ല. എന്നാൽ, കോവിഡ് പ്രതിരോധത്തിന് കുഞ്ഞുങ്ങൾക്ക് ഹോമിയോ ഗുളിക നല്ലതാണെന്ന് കണ്ടെത്തിയതിൻെറ അടിസ്ഥാനത്തിലാണ് അത് നൽകുന്നത് -മുഖ്യമന്ത്രി പറഞ്ഞു.
Next Story