Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2021 12:06 AM GMT Updated On
date_range 30 Oct 2021 12:06 AM GMTഐ.വി. ദാസ് പുരസ്കാരം കവിയൂർ രാജഗോപാലന്
text_fieldsഐ.വി. ദാസ് പുരസ്കാരം കവിയൂർ രാജഗോപാലന്ivdasrajagopalപാനൂർ: 2021ലെ ഐ.വി ദാസ് എൻഡോവ്മൻെറ് പുരസ്കാരത്തിന് അധ്യാപകനും കവിയും ചരിത്ര പഠന ഗവേഷകനുമായ കവിയൂർ രാജഗോപാലൻ അർഹനായി. അശോകൻ ചരുവിൽ, ഡോ. കെ.പി. മോഹനൻ, പൊന്ന്യം ചന്ദ്രൻ എന്നിവരുൾപ്പെടുന്ന ജൂറിയാണ് അവാർഡ് നിർണയം നടത്തിയത്.പാട്യം ഗോപാലൻ മെമ്മോറിയൽ ഹൈസ്കൂളിൽനിന്ന് 2003ൽ അധ്യാപകവൃത്തിയിൽ നിന്ന് വിരമിച്ച ഇദ്ദേഹം സാക്ഷരത മിഷൻെറ പദ്ധതി ഓഫിസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരള സ്റ്റേറ്റ് ഫോക്ലോർ അക്കാദമി സെക്രട്ടറിയായും ലൈബ്രറി കൗൺസിൽ ജില്ല പ്രസിഡൻറായും പ്രവർത്തിച്ചു. 2016ൽ വടവതി വാസു സ്മാരക പ്രഥമ അവാർഡിന് അർഹമായി. റിട്ട. അധ്യാപിക ശാന്തയാണ് ഭാര്യ. മക്കൾ: രശ്മി, ദീപ്തി.
Next Story