Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2021 12:03 AM GMT Updated On
date_range 30 Oct 2021 12:03 AM GMTപാപ്പിനിശ്ശേരി ഇൻഡോർ സ്റ്റേഡിയം പ്രവൃത്തി നീളുന്നു
text_fieldsപാപ്പിനിശ്ശേരി ഇൻഡോർ സ്റ്റേഡിയം പ്രവൃത്തി നീളുന്നു (ഫോട്ടോ പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി പഞ്ചായത്തിൻെറ അധീനതയിലുള്ള സ്റ്റേഡിയം നവീകരിച്ച് ഇൻഡോർ സ്റ്റേഡിയമാക്കാനുള്ള തീരുമാനം നീളുന്നു. മുൻകായിക മന്ത്രി ഇ.പി. ജയരാജൻ മുൻകൈയെടുത്താണ് സ്റ്റേഡിയം നിർമിക്കാൻ പദ്ധതിയിട്ടിരുന്നത്. കെ. നാരായണൻ പ്രസിഡൻറായിരുന്നപ്പോൾ പഞ്ചായത്തിന് ലഭിച്ച അവാർഡ് തുകയായ 25 ലക്ഷം രൂപ മൈതാനം നവീകരിക്കാൻ ഉപയോഗപ്പെടുത്തി.ഇതിൻെറ ഭാഗമായാണ് കായിക മന്ത്രി ഇത് ഇൻഡോർ സ്റ്റേഡിയമാക്കി മാറ്റുന്നതിനായി 2020 ജനുവരിയിൽ അഞ്ചുകോടി അനുവദിച്ചത്. തുക അനുവദിച്ച് രണ്ടു വർഷമായിട്ടും നിർമാണ പ്രവൃത്തി നടന്നിട്ടില്ല. സ്ഥലം കാടുകയറിയ നിലയിലാണ്. ഇൻഡോർ സ്റ്റേഡിയം നിർമാണവുമായി ബന്ധപ്പെട്ട് കായിക യുവജന കാര്യാലയത്തിനു കീഴിലുള്ള കായിക എൻജിനീയറിങ് വിഭാഗം പദ്ധതി പ്രദേശത്ത് പരിശോധന നടത്തുകയും സ്ഥലം, നിർമാണത്തിന് അനുയോജ്യമാണെന്ന് കണ്ടെത്തിയതായും കെ.വി. സുമേഷ് എം.എൽ.എയെ നിയമസഭയിൽ മന്ത്രി വി. അബ്ദുറഹിമാൻ അറിയിച്ചിരുന്നു. സ്റ്റേഡിയം നിർമാണത്തിനുള്ള പ്ലാൻ തയാറാക്കിക്കഴിഞ്ഞതായും മണ്ണു പരിശോധന സർവേ പൂർത്തിയായതായും മന്ത്രി അറിയിച്ചിട്ടുണ്ട്.
Next Story