Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2021 12:02 AM GMT Updated On
date_range 30 Oct 2021 12:02 AM GMTവഖഫ് ബോർഡ് ചെയർമാൻ സന്ദർശിച്ചു
text_fieldsവഖഫ് ബോർഡ് ചെയർമാൻ സന്ദർശിച്ചുപടം - തളിപ്പറമ്പ് മാർക്കറ്റിനു നിർമിച്ച മലിനജല ശുദ്ധീകരണ പ്ലാൻറ് –––––––––––––––––––––––––വഖഫ് ബോർഡ് ചെയർമാൻ ടി.കെ. ഹംസ സന്ദർശിക്കുന്നുതളിപ്പറമ്പ്: തളിപ്പറമ്പിലെ മാർക്കറ്റിനു നിർമിച്ച മലിനജല ശുദ്ധീകരണ പ്ലാൻറ് തകർന്നുവീണ സ്ഥലം കേരള വഖഫ് ബോർഡ് ചെയർമാൻ ടി.കെ. ഹംസ സന്ദർശിച്ചു. ഖബർസ്ഥാൻ കൈയേറി അനധികൃതവും അശാസ്ത്രീയവുമായാണ് പ്ലാൻറ് നിർമിച്ചതെന്ന പരാതിയിലാണ് സന്ദർശനം. ജുമാമസ്ജിദ് ട്രസ്റ്റ് കമ്മിറ്റി 40 ലക്ഷം രൂപയോളം ചെലവഴിച്ചാണ് പ്ലാൻറ് നിർമിച്ചത്. എന്നാൽ, ഉദ്ഘാടനം നടക്കുന്നതിനു മുമ്പുതന്നെ പ്ലാൻറ് തകരുന്ന സ്ഥിതിയാണുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് വഖഫ് സ്വത്ത് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നിരവധി സമരങ്ങളും പരാതികളും ഉയർന്നിരുന്നു. ഇതിൻെറ അടിസ്ഥാനത്തിലാണ് വഖഫ് ബോർഡ് ചെയർമാൻ തന്നെ നേരിട്ട് സ്ഥലം സന്ദർശിച്ചത്. പരിശോധനയിൽ ഖബർസ്ഥാൻ ആണെന്ന് മനസ്സിലായെന്നും പ്ലാൻറിൻെറ നിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കുമെന്നും അറിയിച്ചു. വഖഫ് ബോർഡിൻെറ സ്വത്ത് അന്യാധീനപ്പെടുത്തിയെന്ന പരാതി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ആവശ്യമായ നടപടി ഉണ്ടാകുമെന്നും ചെയർമാൻ പറഞ്ഞു.
Next Story