Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2021 12:02 AM GMT Updated On
date_range 30 Oct 2021 12:02 AM GMTതിരികെ തിരുമുറ്റത്ത്; തടവറയിൽനിന്ന് ശുചിത്വത്തിന്‍റെ നല്ല പാഠം
text_fieldsതിരികെ തിരുമുറ്റത്ത്; തടവറയിൽനിന്ന് ശുചിത്വത്തിന്‍റെ നല്ല പാഠംപടം -സന്ദീപ്കണ്ണൂർ: തിരികെ തിരുമുറ്റത്തെത്തുന്ന കുരുന്നുകളുടെ വിദ്യാലയം ശുചീകരിക്കാൻ തടവറയിൽ നിന്നൊരു ശ്രമദാനം. ജയില്‍ സബോഡിനേറ്റ് അസോസിയേഷന്‍ കണ്ണൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ യൂനിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് കണ്ണൂര്‍ മുനിസിപ്പല്‍ സ്കൂള്‍ അധികൃതരുടെ ആവശ്യപ്രകാരം ക്ലാസുകളും പരിസരവും ശുചീകരിച്ച് നല്‍കിയത്. നൂറോളം അസി. പ്രിസണ്‍ ഓഫിസര്‍മാര്‍ ചേര്‍ന്ന് തടവുകാരുടെ ശ്രമദാനം കൂടി ഉള്‍പ്പെടുത്തിയാണ് ശുചീകരണ പ്രവൃത്തി നടത്തിയത്. പ്രവൃത്തിയുടെ ഔപചാരിക ഉദ്ഘാടനം കണ്ണൂർ സെന്‍ട്രല്‍ ജയിൽ സൂപ്രണ്ട് റോമിയോ ജോണ്‍ നിര്‍വഹിച്ചു. ജയിൽ ജീവനക്കാരും തടവുകാരും ചേർന്ന് പരിസരമടക്കം ശുചീകരിച്ചു. നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ജില്ലയിലെ വിവിധ സ്കൂളുകൾ ശുചീകരിക്കുന്നതിനായി നിരവധി സന്നദ്ധ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായാണ് നഗരത്തിലെ പ്രധാന സ്കൂൾ ശുചീകരിക്കാനായി ജയിൽ ജീവനക്കാർ മുൻകൈയെടുത്തത്. ആരോഗ്യ വകുപ്പ്്, പൊലീസ്, വിദ്യാഭ്യാസ വകുപ്പ്, തദ്ദേശ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ സഹകരണത്തോടെയാണ് വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ഒരുക്കം ജില്ലയിൽ നടത്തുന്നത്. ജനകീയ പങ്കാളിത്തത്തോടെ സന്നദ്ധപ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള ഇടപെടലുകളും സജീവമാണ്.
Next Story