Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2021 12:00 AM GMT Updated On
date_range 30 Oct 2021 12:00 AM GMTഗൃഹനാഥനുനേരെ ബന്ധുവിെൻറ ആസിഡ് ആക്രമണം
text_fieldsഗൃഹനാഥനുനേരെ ബന്ധുവിൻെറ ആസിഡ് ആക്രമണംകുടുംബവഴക്കിനെ തുടർന്നുള്ള വ്യക്തിവൈരാഗ്യമാണ് കാരണമെന്ന് സൂചനപേരാവൂർ: പേരാവൂരിനടുത്ത് മണത്തണയിൽ 50കാരനുനേരെ ബന്ധുവിൻെറ ആസിഡ് ആക്രമണം. ഗുരുതരമായി പരിക്കേറ്റ മാന്തോട്ടം കോളനിക്ക് സമീപത്തെ ബിജു ചാക്കോയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ ബന്ധു മങ്കുഴി ജോസിനെ പൊലീസ് അറസ്റ്റുചെയ്തു. ആക്രമണത്തിൽ ബിജുവിൻെറ മുഖത്തും ശരീരത്തിലും മാരകമായി പൊള്ളലേറ്റു. ആസിഡ് ഒഴിച്ചതിന് പുറമെ ജോസ് ബിജുവിനെ കത്തി കൊണ്ട് കുത്തിപ്പരിക്കേൽപിക്കുകയും ചെയ്തു. വെള്ളിയാഴ്ച പുലർച്ച അഞ്ചരയോടെയായിരുന്നു സംഭവം. മണത്തണയിലെ കുളത്തിൽ കുളിക്കുന്നതിനായെത്തിയ ബിജുവിനെ ആക്രമിക്കാൻ ബക്കറ്റിൽ ആസിഡുമായി ജോസ് കാത്തുനിൽക്കുകയായിരുന്നുവെന്നാണ് വിവരം. ജീപ്പിൽ വരുകയായിരുന്ന ബിജുവിനെ തടഞ്ഞു നിർത്തി പൊടുന്നനെ മുഖത്തേക്ക് ആസിഡ് ഒഴിച്ചു. പ്രാണരക്ഷാർഥം സ്വന്തം വീടിന് സമീപത്തെ മറ്റൊരു വീട്ടിലേക്ക് ഓടിക്കയറിയ ബിജുവിനെ ജോസ് പിന്തുടർന്ന് കത്തികൊണ്ട് കുത്തിപ്പരിക്കേൽപിക്കുകയും ചെയ്തു. രക്ഷപ്പെടുത്താനുള്ള നാട്ടുകാരുടെ ശ്രമത്തെയും ജോസ് തടഞ്ഞു. കൂടുതൽപേർ സംഭവസ്ഥലത്ത് എത്തിയതോടെ ഓടിരക്ഷപ്പെട്ട ജോസിനെ പിന്നീട് മടപ്പുരച്ചാൽ റോഡിൽ പൊലീസ് പിടികൂടുകയായിരുന്നു. കുടുംബവഴക്കിനെ തുടർന്നുള്ള വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. കുടുംബപ്രശ്നങ്ങൾ ഒത്തുതീർപ്പാക്കാൻ പ്രദേശത്തെ ജനപ്രതിനിധികളും പൊതുപ്രവർത്തകരും ശ്രമം നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. ബിജുവിനെ ആദ്യം പേരാവൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് കണ്ണൂരിലും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആക്രമണത്തിനിരയായ ബിജുവിന് ഭാര്യയും ഒരു മകനുമുണ്ട്.
Next Story