Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഇ- ശ്രാം...

ഇ- ശ്രാം രജിസ്‌ട്രേഷന്‍: പഞ്ചായത്തുകളില്‍ പ്രത്യേക ക്യാമ്പ്

text_fields
bookmark_border
ഇ- ശ്രാം രജിസ്‌ട്രേഷന്‍: പഞ്ചായത്തുകളില്‍ പ്രത്യേക ക്യാമ്പ്നവംബര്‍ മൂന്ന് മുതല്‍ രജിസ്​റ്റർ ചെയ്യാംകണ്ണൂർ: ജില്ലയില്‍ അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ഡാറ്റാബേസ് തയാറാക്കുന്നതിനുള്ള ഇ– ശ്രാം രജിസ്‌ട്രേഷന്​ നവംബര്‍ മൂന്ന് മുതല്‍ പഞ്ചായത്തുകളില്‍ പ്രത്യേക ക്യാമ്പുകള്‍ നടത്തും. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് കേന്ദ്ര സര്‍ക്കാറില്‍ നിന്നുള്ള വിവിധ ആനുകൂല്യം ലഭിക്കുന്നതിനായാണ് ഇ– ശ്രാം രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയത്. അര്‍ഹതപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ നഷ്​ടപ്പെടാതിരിക്കാന്‍ ഇ ശ്രാം പോര്‍ട്ടലില്‍ നിര്‍ബന്ധമായും രജിസ്​റ്റര്‍ ചെയ്യണമെന്ന് കലക്ടര്‍ അറിയിച്ചു. ജില്ലയിലെ 16നും 59നും ഇടയില്‍ പ്രായമുള്ള ഇ.പി.എഫ്, ഇ.എസ്.ഐ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹത ഇല്ലാത്തവരും ഇന്‍കം ടാക്‌സ് പരിധിയില്‍ വരാത്തവരുമായ എല്ലാ തൊഴിലാളികളും രജിസ്​റ്റർ ചെയ്യണം. ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍, ദേശസാത്​കൃത ബാങ്കി​ൻെറ പാസ് ബുക്ക് എന്നിവ ഉപയോഗിച്ച് രജിസ്‌ട്രേഷന്‍ ചെയ്യാന്‍ സാധിക്കും. അക്ഷയ കേന്ദ്രങ്ങൾ, കോമണ്‍ സര്‍വിസ് സൻെററുകള്‍ എന്നിവ വഴിയാണ് രജിസ്‌ട്രേഷന്‍ നടന്നുവരുന്നത്. ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് തൊഴിലാളികള്‍ക്ക് സ്വയം രജിസ്​റ്റര്‍ ചെയ്യാനും സാധിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story