Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമുക്കുപണ്ടം...

മുക്കുപണ്ടം പണയംവെച്ച്​ തട്ടിപ്പ്​; രണ്ടുപേര്‍കൂടി പിടിയിൽ

text_fields
bookmark_border
കണ്ണൂര്‍: മുക്കുപണ്ടം പണയം​െവച്ച് ബാങ്കിനെ കബളിപ്പിച്ച കേസില്‍ രണ്ടുപേരെ കൂടി കണ്ണൂര്‍ ടൗണ്‍ പൊലീസ് പിടികൂടി. കണ്ണൂര്‍ രാജീവ് ഗാന്ധി റോഡില്‍ പ്രവര്‍ത്തിച്ചുവരുന്ന ലേബര്‍ ബാങ്ക് ഓഫ് വെല്‍ഫെയര്‍ കോ-ഓപ് സൊസൈറ്റിയില്‍ ജനുവരി 15നും ഒക്​ടോബർ 16നും 8.95 പവന്‍ തൂക്കം വരുന്ന മുക്കുപണ്ടം പണയംെവച്ച് 1,45,000 രൂപ തട്ടിയെടുത്ത കേസിലാണ് പ്രതികൾ പിടിയിലായത്​. കൊറ്റാളി സാദിരിപ്പള്ളി മുഹമ്മദാലി ക്വാർ​ട്ടേഴ്​സിൽ വി.എ. സിദ്ദീഖ്​, മുണ്ടയാട് പനക്കട ഹൗസിൽ ഹരിഹരന്‍ എന്നിവരെയാണ് കണ്ണൂര്‍ ടൗണ്‍ ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ പിടികൂടിയത്. 25ന്​ എളയാവൂര്‍ സര്‍വിസ് സഹകരണ ബാങ്കി​ൻെറ കണ്ണോത്തുംചാല്‍ ശാഖയില്‍ നാലു പവന്‍ തൂക്കം വരുന്ന മുക്കുപണ്ടം പണയം വെക്കാന്‍ ശ്രമിക്കുന്നതിനിടെ പിടികൂടിയ പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരത്തി​ൻെറ അടിസ്ഥാനത്തിലാണ് മറ്റു രണ്ടു പേരെക്കൂടി കണ്ടെത്തി പിടികൂടിയത്. ഇതോടെ കണ്ണൂര്‍ ടൗണ്‍ കേന്ദ്രീകരിച്ചുള്ള മുക്കുപണ്ട പണയ തട്ടിപ്പ് കേസില്‍ പ്രതികള്‍ നാലായി. ഈ കേസിലെ പ്രതികളെ ചോദ്യം ചെയ്താല്‍ കൂടുതൽ പേർ പിടിയിലാകുമെന്ന് പൊലീസ് പറഞ്ഞു. എസ്.ഐ ഹാരിസ്, യോഗേഷ്, അനീഷ്, എസ്.സി.പി.ഒ ബാബു പ്രസാദ്, സജിത്ത് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story