Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഇൻറർലോക്ക് നിർമാണ...

ഇൻറർലോക്ക് നിർമാണ കേന്ദ്രത്തിനുനേരെ അക്രമം

text_fields
bookmark_border
ഇൻറർലോക്ക് നിർമാണ കേന്ദ്രത്തിനുനേരെ അക്രമം പാനൂർ: ചമ്പാട് അരയാക്കൂലിലെ രജിമ നിവാസിൽ ഒ.കെ. കുമാര​ൻെറ ഉടമസ്ഥതയിലുള്ള ഹൈലൈറ്റ് ഇൻറർലോക്ക് സ്ഥാപനത്തിനുനേരെ സാമൂഹിക വിരുദ്ധർ അക്രമം നടത്തി. മേൽക്കൂരയിലെ എട്ടോളം സിങ്ക് ഷീറ്റുകൾ നശിപ്പിച്ചു. ഷെഡിൽ തയാറാക്കി​െവച്ചിരുന്ന സിമൻറ് കട്ടകളും മോഷണം പോയതായി ഉടമ കുമാരൻ പറഞ്ഞു. ബുധനാഴ്ച അർധരാത്രിയാണ് അക്രമം നടന്നതെന്ന്​ സംശയിക്കുന്നു. സ്ഥാപനത്തിലെ ജോലിക്കാർ നാട്ടിൽ പോയ സമയത്താണ് അക്രമം നടന്നത്. പാനൂർ പൊലീസ് അന്വേഷണം തുടങ്ങി.
Show Full Article
TAGS:
Next Story