Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകമുകുകൃഷി വ്യാപന...

കമുകുകൃഷി വ്യാപന പദ്ധതിയുമായി ആറളം

text_fields
bookmark_border
കമുകുകൃഷി വ്യാപന പദ്ധതിയുമായി ആറളം photo: kel kamuku ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ കെ.പി. രാജേഷ് കമുക് തൈകളുടെ വിതരണോദ്ഘാടനം നിർവഹിക്കുന്നുആറളം: ആറളം പഞ്ചായത്ത്​ ജനകീയാസൂത്രണ പദ്ധതി പ്രകാരം കമുകുകൃഷി വ്യാപനത്തിനൊരുങ്ങുന്നു. 460 ഗുണഭോക്താക്കൾക്കാണ് തൈകൾ വിതരണം ചെയ്യുന്നത്. ഒരാൾക്ക് 25 തൈകൾ എന്ന പ്രകാരം 11,500 തൈകളാണ് പഞ്ചായത്തിലെ 17 വാർഡുകളിലായി വിതരണം ചെയ്യുക. ആദ്യഘട്ടത്തിൽ 178 പേർക്കുള്ള തൈകളുടെ വിതരണം ഈ ആഴ്ചതന്നെ പൂർത്തിയാക്കും.ആറളം ഗ്രാമപഞ്ചായത്തും കൃഷിഭവനും കർഷകർക്ക് 75 ശതമാനം സബ്സിഡിയോടെ കമുകിൻ തൈകളുടെ വിതരണം ആരംഭിച്ചു. വെളിമാനത്ത് നടന്ന ചടങ്ങിൽ ആറളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്​ കെ.പി. രാജേഷ് വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡൻറ്​ ജെസി മോൾ വാഴപ്പിള്ളി, സ്ഥിരം സമിതി അധ്യക്ഷന്മാരായ ജോസ് അന്ത്യാംകുളം, വത്സ ജോസ്, ഇ.സി. അനീഷ്, കൃഷി ഓഫിസർ ജിംസി മരിയ, സീനിയർ കൃഷി അസി. സി.കെ. സുമേഷ്, –––––––––––––––––––––––––––––––അക്ഷയ്രാദ്, മെൽവിൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story