Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2021 12:03 AM GMT Updated On
date_range 29 Oct 2021 12:03 AM GMTവയോധികനെ മദ്യം ഒഴിച്ച് തീകൊളുത്തിയ സംഭവം രണ്ടുപേർ അറസ്റ്റിൽ
text_fieldsവയോധികനെ മദ്യം ഒഴിച്ച് തീകൊളുത്തിയ സംഭവം രണ്ടുപേർ അറസ്റ്റിൽ കൂത്തുപറമ്പ്: വയോധികൻെറ ദേഹത്ത് മദ്യം ഒഴിച്ച് തീകൊളുത്തിയ സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മാങ്ങാട്ടിടം സ്വദേശികളായ വൈഷ്ണവ്, വജീഷ് എന്നിവരെയാണ് കൂത്തുപറമ്പ് ഇൻസ്പെക്ടർ ബിനു മോഹൻ അറസ്റ്റ് ചെയ്തത്. മാങ്ങാട്ടിടം കിണറ്റിൻറവിടയിലെ പി. ഗംഗാധരൻെറ (65) ദേഹത്താണ് കഴിഞ്ഞ ദിവസം മദ്യം ഒഴിച്ചശേഷം തീ കൊളുത്തിയത്. മദ്യലഹരിയിൽ മൂവരും തമ്മിൽ വഴക്കിടുകയും ഗംഗാധരൻെറ ദേഹത്ത് മദ്യമൊഴിച്ചശേഷം തീവെക്കുകയുമാണുണ്ടായത്. ബാക്കിവന്ന മദ്യം കഴിക്കുന്നത് സംബന്ധിച്ച തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. നെഞ്ചിലും കൈകളിലും സാരമായി പരിക്കേറ്റ വയോധികനെ നാട്ടുകാരാണ് കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ചികിത്സയിൽ കഴിയുന്ന ഗംഗാധരൻ അപകടനില തരണംചെയ്തിട്ടുണ്ട്. ഗംഗാധരൻെറ മൊഴിയുടെ അടിസ്ഥാനത്തിൽ കൂത്തുപറമ്പ് പൊലീസ് വധശ്രമത്തിനാണ് കേസെടുത്തിരുന്നത്. കൂത്തുപറമ്പ് സി.ഐ ബിനു മോഹൻ, ജില്ല ഫോറൻസിക് ഓഫിസർ പി. ശ്രീജ എന്നിവരുടെ നേതൃത്വത്തിൽ പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
Next Story