Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2021 12:03 AM GMT Updated On
date_range 29 Oct 2021 12:03 AM GMTസലീം ഫൈസി ഇർഫാനിക്ക് വിട
text_fieldsസലീം ഫൈസി ഇർഫാനിക്ക് വിടപടം: irt mayyath namaskaram ഉളിയിൽ നടന്ന സലീം ഫൈസി ഇർഫാനിയുടെ മയ്യിത്ത് നമസ്കാരംഇരിട്ടി: ഉളിയിൽ അൽ ഹിദായ ഇസ്ലാമിക് സർവകലാശാല സ്ഥാപകനും ചാൻസലറും സുന്നി യുവജന സംഘം ആദർശ സമിതി അംഗവും പ്രഭാഷകനും മതപണ്ഡിതനുമായ സലിം ഫൈസി ഇർഫാനിയുടെ മയ്യിത്ത് വൻ ജനവലിയുടെയും മത പണ്ഡിതന്മാരുടെയും സാന്നിധ്യത്തിൽ ഖബറടക്കി. കോവിഡാനന്തര ചികിത്സയുമായി ബന്ധപ്പെട്ട് രണ്ട്മാസത്തോളമായി കണ്ണൂരിലും കോഴിക്കോടുമുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇതിനിടയിൽ രോഗം മൂർച്ഛിച്ചാണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ച കാവുമ്പടിയിലെ വീട്ടിലെത്തിച്ച മയ്യിത്ത് അവിടെനിന്നും ഏഴ് മണിയോടെ ഉളിയിൽ അൽ ഹിദായ സർവകലാശാലയിൽ പൊതുദർശനത്തിനുവെച്ചു.ജീവിതത്തിൻെറ നാനാതുറകളിലുള്ളവരും പണ്ഡിതന്മാരും ശിഷ്യഗണങ്ങളും അവസാനമായി ഒരുനോക്കുകാണാൻ എത്തിയിരുന്നു. ഡി.സി.സി പ്രസിഡൻറ് അഡ്വ. മാർട്ടിൻ ജോർജ്, മുസ്ലിം ലീഗ് ജില്ല സെക്രട്ടറി അഡ്വ. കരീം ചേലേരി, കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനി, ലീഗ് ജില്ല സെക്രട്ടറി അൻസാരി തില്ലങ്കേരി, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിനോയ് കുര്യൻ, ഇരിട്ടി ബ്ലോക്ക് പ്രസിഡൻറ് കെ. വേലായുധൻ, ഇരിട്ടി നഗരസഭ ചെയർപേഴ്സൻ കെ. ശ്രീലത, വൈസ് ചെയർമാൻ പി.പി. ഉസ്മാൻ, മട്ടന്നൂർ നഗരസഭ വൈസ് ചെയർമാൻ പി. പുരുഷോത്തമൻ, കെ. മുഹമ്മദ് ഫൈസൽ, ഇബ്രാഹിം ബാഖവി പൊന്ന്യം, എ.കെ. അബ്ദുൽ ബാഖി, മാണിയൂർ അബ്ദുറഹ്മാൻ ഫൈസി, അബ്ദുസമദ് മുട്ടം, ഉമർ നദ്‌വി തോട്ടിക്കൽ, മുസ്തഫ ഹുദവി ആക്കോട്, അബ്ദുറസാക്ക് ദാരിമി, മുഹമ്മദ് ശരീഫ് ബാഖവി, സിദ്ദീഖ് ഫൈസി വെൺമണൽ, ടി.എൻ.എ. ഖാദർ, അബ്ദുല്ല ദാരിമി കൊട്ടില, ഉസ്മാൻ ഹാജി വേങ്ങാട്, ഹനീഫ ഏഴാംമൈൽ, നാസർ ഫൈസി പാവന്നൂർ, ബ്ലാത്തൂർ അബൂബക്കർ ഹാജി, ഇബ്രാഹിം മുണ്ടേരി, ഇബ്രാഹിം കുട്ടി തിരുവട്ടൂർ, മുഹമ്മദ് ഓടക്കാട്, കാസിം ഇരിക്കൂർ, താജുദ്ദീൻ മട്ടന്നൂർ, ശരീഫ് ഫൈസി കീഴ്പ്പള്ളി, ഷാജഹാൻ മിസ്ബാഹി എന്നിവർ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു. തുടർന്ന് നടന്ന മയ്യിത്ത് നമസ്കാരത്തിന് സമസ്ത സെക്രട്ടറി പ്രഫ. ആലിക്കുട്ടി മുസ്‌ലിയാർ, പി.പി. ഉമർ മുസ്‌ലിയാർ, പാണക്കാട് ജഹറലി ശിഹാബ് തങ്ങൾ, മാണിയൂർ അഹ്മദ് മുസ്‌ലിയാർ, എം.ടി. അബ്ദുല്ല മുസ്‌ലിയാർ, അസ്ലം തങ്ങൾ അൽ മശ്ഹൂർ, സഫ്‌വാൻ തങ്ങൾ ഏഴിമല, ഉമർ മുസ്‌ലിയാർ ബ്ലാത്തൂർ, മലയമ്മ അബൂബക്കർ ബാഖവി, ആറ്റക്കോയ തങ്ങൾ, അബ്ദുല്ല ഫൈസി ഇർഫാനി എന്നിവർ നേതൃത്വം നൽകി. 11ഒാടെ താൻ പടുത്തുയർത്തിയ സർവകലാശാല അങ്കണത്തിൽ മയ്യിത്ത് ഖബറടക്കി.
Next Story