Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2021 11:58 PM GMT Updated On
date_range 26 Oct 2021 11:58 PM GMTഅവസാനഘട്ട ഒരുക്കത്തിൽ വിദ്യാലയങ്ങൾ
text_fieldsഅവസാനഘട്ട ഒരുക്കത്തിൽ വിദ്യാലയങ്ങൾCKL 1: Mamba East മാമ്പ ഈസ്റ്റ് എൽ.പി സ്കൂളിൽ വിദ്യാർഥികളെ സ്വീകരിക്കാനുള്ള ഒരുക്കം നടത്തുന്നുചക്കരക്കല്ല്: നീണ്ട ഇടവേളക്ക് ശേഷം വിദ്യാലയ തിരുമുറ്റത്തേക്ക് എത്തുന്ന വിദ്യാർഥികളെ സ്നേഹത്തോടെ സ്വീകരിക്കാനുള്ള അവസാന ഘട്ട ഒരുക്കത്തിലാണ് സ്കൂളുകൾ. പ്രവേശനോത്സവ പ്രതീതിയിലാണ് വിദ്യാലയങ്ങൾ കുട്ടികളെ വരവേൽക്കാൻ വിവിധ പ്രവർത്തനങ്ങൾ നടത്തുന്നത്. ക്ലാസ് സജീകരണം മുതൽ പരിസര ശുചീകരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ തകൃതിയായി നടക്കുന്നുണ്ട്. ചുമരുകളിൽ ആകർഷകങ്ങളായ വരകളും എഴുത്തുകളും രൂപങ്ങളും ബെഞ്ചുകളിലും ഡെസ്കുകളിലും വർണനിറങ്ങൾ, ശിശുസൗഹൃദ പൂന്തോട്ടം, അക്വേറിയങ്ങൾ, കിളിക്കൂടുകൾ തുടങ്ങി കുട്ടികളെ ആകർഷിക്കുന്നതിനുള്ള തയാറെടുപ്പിലാണ് വിദ്യാലയങ്ങൾ. കണ്ണൂർ സൗത്ത് ഉപജില്ലയിലെ മാമ്പ ഈസ്റ്റ് എൽ.പി സ്കൂളിൽ വേറിട്ടതും വ്യത്യസ്തവുമായ സൗഹൃദ ക്ലാസ് മുറിയും പരിസരവും ഒരുക്കി. കഴിഞ്ഞ ഒരുമാസത്തിലധികമായ ഇതിൻെറ പ്രവൃത്തി നടന്നുവരുകയാണ്. ക്ലാസ് മുറിയും വിദ്യാലയമുറ്റവും സൗഹൃദാന്തരീക്ഷത്തിലാക്കിയിട്ടുണ്ട്.
Next Story