Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകഞ്ചാവുചെടി...

കഞ്ചാവുചെടി വളർത്തിയയാൾ പിടിയിൽ

text_fields
bookmark_border
ഇരിട്ടി: കഞ്ചാവ് നട്ടുവളർത്തിയയാളെ മട്ടന്നൂർ എക്സൈസ് സംഘം പിടികൂടി അറസ്​റ്റ്​ ചെയ്​തു. കാക്കയങ്ങാട് ഉളിപ്പടി കോളനിയിലെ താമസക്കാരനായ ജയനാണ്​ (63) അറസ്​റ്റിലായത്. മട്ടന്നൂർ എക്സൈസ് ഇൻസ്പെക്​ടർ എ.കെ. വിജേഷും സംഘവും ആഴ്​ചകളായി നടത്തിയ നിരീക്ഷണത്തിനുശേഷമാണ് ഇയാൾ പിടിയിലാകുന്നത്. ഇയാൾ വളർത്തിയ കഞ്ചാവുചെടിക്ക് മൂന്നു മീറ്റർ നീളമുണ്ടായിരുന്നു. കെ. ആനന്ദകൃഷ്​ണൻ, കെ.കെ. ഷാജി, ടി.ഒ. വിനോദ്,കെ. സുനീഷ്, വി.എൻ. സതീഷ് എന്നിവരും പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Show Full Article
TAGS:
Next Story