Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2021 12:02 AM GMT Updated On
date_range 26 Oct 2021 12:02 AM GMTമയക്കുമരുന്നുമായി യുവാവ് പിടിയിൽ
text_fieldsതളിപ്പറമ്പ്: അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയും ഹാഷിഷ് ഓയിലുമായി യുവാവ് തളിപ്പറമ്പ് റേഞ്ച് എക്സൈസ് സംഘത്തിൻെറ പിടിയിലായി. പറശ്ശിനിക്കടവ് സ്നേക്ക് പാർക്കിന് മുന്നിൽ നിന്നാണ് 13 ഗ്രാം എം.ഡി.എം.എയും 5.960 ഗ്രാം ഹാഷിഷ് ഓയിലും സഹിതം കണ്ണൂർ വാരം സ്വദേശി ആർ. രഞ്ജിത്തിനെ പിടികൂടിയത്. ബംഗളൂരുവിൽനിന്ന് ജില്ലയിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നതിലെ മുഖ്യകണ്ണിയാണ് ഇയാളെന്ന് എക്സൈസ് സംഘം പറഞ്ഞു. അസി.എക്സൈസ് ഇൻസ്പെക്ടർ ഇ.എച്ച്. ഷഫീക്കിൻെറ നേതൃത്വത്തിൽ പറശ്ശിനിക്കടവ് സ്നേക്ക് പാർക്കിനു സമീപത്തുനിന്നും വാഹനപരിശോധനക്കിടെയാണ് ഇയാൾ പിടിയിലായത്. കെ.എൽ 13 -എ.കെ. 4995 നമ്പർ പൾസർ ബൈക്കിൽ എത്തിയ ഇയാളെ സംശയം തോന്നി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. കണ്ണൂർ പള്ളിക്കുന്നിൽ ജിം ട്രെയിനറാണ് പ്രതി. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വിതരണത്തിനായി എത്തിച്ചതാണ് മയക്കുമരുന്നെന്ന് പ്രതി എക്സൈസിനോട് പറഞ്ഞിട്ടുണ്ട്. ഇയാൾക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികളും കൂട്ടാളികളും ഉള്ളതായും ഇവർക്കായുള്ള അന്വേഷണം എക്സൈസ് സംഘം ഊർജിതമാക്കിയതായും അറിയിച്ചു. പ്രിവൻറിവ് ഓഫിസർ കെ.പി. മധുസൂദനൻ, പി.വി. കമാലക്ഷൻ, പി.കെ. രാജീവൻ, സിവിൽ എക്സൈസ് ഓഫിസർമാരായ പി.പി. രജിരാഗ്, ഇ.എച്ച്. ഫെമിൻ, കെ. മുഹമ്മദ് ഹാരിസ്, റെനിൽ തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Next Story