Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2021 12:02 AM GMT Updated On
date_range 26 Oct 2021 12:02 AM GMTകാലിത്തീറ്റ വിതരണ പദ്ധതിക്ക് തുടക്കം
text_fieldsപയ്യന്നൂർ: ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി പ്രകാരം ക്ഷീരസംഘങ്ങളിൽ പാൽ അളക്കുന്ന ക്ഷീര കർഷകർക്കുള്ള കാലിത്തീറ്റ വിതരണത്തിൻെറ ബ്ലോക്ക് തല ഉദ്ഘാടനം മാത്തിൽ ക്ഷീരസംഘത്തിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.വി. വത്സല ഉദ്ഘാടനം ചെയ്തു. രജനി മോഹൻ അധ്യക്ഷത വഹിച്ചു. പി.എച്ച്. സിനാജുദ്ദീൻ സംസാരിച്ചു. ബ്ലോക്ക് പരിധിയിലുള്ള 28 ക്ഷീര സംഘങ്ങളിൽനിന്ന് മിൽമ, കേരള ഫീഡ്സ് എന്നീ കാലിത്തീറ്റകൾ വാങ്ങുന്ന 1558 ക്ഷീര കർഷകർക്ക് 50 ശതമാനം സബ്സിഡി നിരക്കിൽ കാലിത്തീറ്റ വിതരണം ചെയ്യാൻ 10 ലക്ഷം രൂപ വികസന ഫണ്ടിൽ നിന്ന് വകയിരുത്തിയതായി ബന്ധപ്പെട്ടവർ അറിയിച്ചു. ഏഴു പഞ്ചായത്തുകളിലുള്ള 2500ഓളം ക്ഷീരകർഷകക്ക് പാൽവില സബ്‌സിഡിയായി 25 ലക്ഷം രൂപയും ഹൈടെക് തൊഴുത്ത് ഉണ്ടാക്കി 100 പശുക്കളുടെ ഡെയറിഫാം ഉണ്ടാക്കി ഫ്രഷ് മിൽക്ക് കുപ്പികളിൽ പാക്ക് ചെയ്ത് വിതരണം ചെയ്യാൻ ഓട്ടോമാറ്റിക് ബോട്ടിൽ ഫില്ലിങ് മെഷീൻ വാങ്ങാൻ പേരൂൽ ക്ഷീരസംഘത്തിന് ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ജൈവവള യൂനിറ്റിൻെറ പ്രഖ്യാപനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം. വി.അപ്പുക്കുട്ടൻ നിർവഹിച്ചു. അഡ്വ. കെ.പി. രമേശൻ, ബ്ലോക്ക് പഞ്ചായത്ത് മെംബർ എം.വി. ദീപു, ബ്ലോക്ക് പഞ്ചായത്ത് മെംബർ ലിസി ഏലിയാസ്, ഗ്രാമ പഞ്ചായത്ത് മെംബർമാരായ എം.വി.ശീതള, ബാബു കുര്യക്കോസ് എന്നിവർ സംസാരിച്ചു. പി.വി. നാരായണൻ സ്വാഗതവും ടി. കെ. രശ്മിത നന്ദിയും പറഞ്ഞു. പി. വൈ. ആർമിൽക്ക് പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി ബ്ലോക്ക്‌തല കാലിത്തീറ്റ വിതരണ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.വി. വത്സല നിർവഹിക്കുന്നു
Next Story