Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightശ്രീകണ്​ഠപുരത്ത് ...

ശ്രീകണ്​ഠപുരത്ത് എസ്.ബി.ഐ അലാറം മുഴങ്ങി; പരിഭ്രാന്തി

text_fields
bookmark_border
ശ്രീകണ്​ഠപുരം: അര്‍ധരാത്രി ബാങ്കി‍‍ൻെറ അലറാം മുഴങ്ങിയത് പരിഭ്രാന്തി പരത്തി. ഇതോടെ നെട്ടോട്ടമോടിയത് പൊലീസ്. ശ്രീകണ്​ഠപുരം ടൗണില്‍ സാമ ബസാറില്‍ പ്രവര്‍ത്തിക്കുന്ന എസ്.ബി.ഐ ശാഖയുടെ അലാറമാണ് ഞായറാഴ്​ച രാത്രി 12 മണിയോടെ നിലക്കാതെ മുഴങ്ങിയത്. ഈസമയം എസ്.ഐ എ.വി. ചന്ദ്ര‍‍ൻെറ നേതൃത്വത്തില്‍ പൊലീസ് ടൗണില്‍ പരിശോധന നടത്തുന്നുണ്ടായിരുന്നു. അലാറം കേട്ട് എസ്.ഐയും സംഘവും ബാങ്കിനു സമീപം കുതിച്ചെത്തി. എന്നാല്‍, ബാങ്കി‍‍ൻെറ ഷട്ടറുകളെല്ലാം അടഞ്ഞുകിടക്കുകയായിരുന്നു. കള്ളന്‍ കയറിയതി‍‍ൻെറ ലക്ഷണമൊന്നുമുണ്ടായിരുന്നില്ല. എങ്കിലും സംശയം കാരണം ചുറ്റും പരിശോധിച്ചു. ബാങ്ക് അധികൃതരെ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ പൊലീസി‍‍ൻെറ കൈവശമുണ്ടായിരുന്നില്ലെന്നത് ഏറെ നേരം ബുദ്ധിമുട്ടുണ്ടാക്കി. പിന്നീട്​ പൊലീസ് പയ്യാവൂര്‍ ചമതച്ചാല്‍ സ്വദേശിയായ അസി. മാനേജര്‍ സോണിയെ വിളിച്ചുവരുത്തി ബാങ്ക് തുറന്ന് സ്‌ട്രോങ്‌റൂം ഉള്‍പ്പെടെ പരിശോധിച്ചെങ്കിലും സംശയിക്കത്തക്ക ഒന്നും കണ്ടെത്തിയില്ല. ചെറുജീവികൾ കയറിക്കൂടിയാലും മറ്റ് തകരാർ സംഭവിച്ചാലും അലാറം ശബ്​ദമുണ്ടാക്കുമെന്ന്​​ ബാങ്ക്​ അധികൃതർ അറിയിച്ചു. അലാറത്തി​‍ൻെറ കണക്​ഷന്‍ വിച്ഛേദിച്ച ശേഷമാണ് തിങ്കളാഴ്​ച പുലർച്ചയോടെ അസി. മാനേജറും പൊലീസും മടങ്ങിപ്പോയത്.
Show Full Article
TAGS:
Next Story