Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right'കരുതലോടെ മുന്നോട്ട്':...

'കരുതലോടെ മുന്നോട്ട്': ജില്ലതല ഉദ്ഘാടനം

text_fields
bookmark_border
കണ്ണൂർ: കുട്ടികളുടെ കോവിഡ് പ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതിനുള്ള ഹോമിയോ ഇമ്യൂണ്‍ ബൂസ്​റ്റര്‍ (എച്ച്.ഐ.ബി) വിതരണം ചെയ്യുന്ന 'കരുതലോടെ മുന്നോട്ട്' പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ പി.പി. ദിവ്യ നിര്‍വഹിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായാണ് വിദ്യാര്‍ഥികള്‍ക്ക് ഹോമിയോ പ്രതിരോധ മരുന്ന് ലഭ്യമാക്കുന്നത്. ഓണ്‍ലൈന്‍ വഴി പേര് രജിസ്​റ്റര്‍ ചെയ്ത് രക്ഷിതാക്കള്‍ മുഖേനയാണ് മരുന്ന് വിതരണം. https//ahims.kerala.gov.in എന്ന ലിങ്കിലൂടെയാണ് രജിസ്​റ്റര്‍ ചെയ്യേണ്ടത്. മൊബൈല്‍ ഫോണ്‍ നമ്പര്‍, ആധാര്‍ കാര്‍ഡ്/ഐ.ഡി കാര്‍ഡ് ഉപയോഗിച്ച് രജിസ്​റ്റര്‍ ചെയ്യാം. മരുന്ന് വാങ്ങിക്കാന്‍ പോകുന്ന സ്ഥാപനങ്ങളെയും ഇതിലൂടെ തിരഞ്ഞെടുക്കാം. സംശയ നിവാരണത്തിനായി 1800-599-2011 എന്ന ടോള്‍ ഫ്രീ നമ്പറും ലഭ്യമാക്കിയിട്ടുണ്ട്. ബുധനാഴ്ച വരെയാണ് മരുന്ന് വിതരണം. മരുന്ന് ഒന്നുവീതം തുടര്‍ച്ചയായ മൂന്ന് ദിവസം വെറും വയറ്റില്‍ കഴിക്കണം. ജില്ല ഹോമിയോ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ജില്ല പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.കെ. രത്‌നകുമാരി അധ്യക്ഷത വഹിച്ചു. കോര്‍പറേഷന്‍ വാര്‍ഡ് കൗണ്‍സിലര്‍ പി.കെ. അന്‍വര്‍, ഡോ. അബ്​ദുൽ സലാം, നാഷനല്‍ ആയുഷ് മിഷന്‍ ഡി.പി.എം ഡോ. കെ.സി. അജിത് കുമാര്‍, ഡോ. കെ. ജ്യോതി, ഡോ. കെ.സി. വത്സല, ഡോ. ഹരികൃഷ്ണന്‍, ഡോ. എ. വിജയ, ഡോ. ബിജോയ്, ഡോ. വിനോദ്, ഡോ. ജിമ്രിസ് തുടങ്ങിയവര്‍ പങ്കെടുത്തു. photo: sandeep
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story