Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2021 12:04 AM GMT Updated On
date_range 25 Oct 2021 12:04 AM GMTസി.പി.എം പാർട്ടി കോൺഗ്രസ്: ജില്ലയിൽ ഒരുക്കം തുടങ്ങി
text_fieldsകണ്ണൂർ: 2022 ഏപ്രിലിൽ കണ്ണൂരിൽ നടക്കുന്ന സി.പി.എം 23ാം പാർട്ടി കോൺഗ്രസിനെ വരവേൽക്കാൻ ജില്ലയിൽ ഒരുക്കം തുടങ്ങി. പാർട്ടി കോൺഗ്രസിൻെറ വരവറിയിച്ച് പ്രാദേശിക തലത്തിലാണ് ഒരുക്കം തുടങ്ങിയത്. ബ്രാഞ്ച് സമ്മേളനങ്ങൾ കഴിഞ്ഞ മാസം പൂർത്തിയായി. ജില്ലയിലെ ലോക്കൽ സമ്മേളനങ്ങൾ ഏറക്കുറെ സമാപനത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. ഇൗ മാസത്തോടെ പൂർത്തിയാകും. അടുത്ത മാസം ഒന്നുമുതൽ ഏരിയ സമ്മേളനങ്ങൾക്ക് തുടക്കം കുറിക്കും. ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയാകുകയും ലോക്കൽ സമ്മേളനങ്ങൾ സമാപനത്തോട് അടുത്തിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് താഴെ തട്ടിൽ പാർട്ടി കോൺഗ്രസിൻെറ പ്രചാരണം തുടങ്ങിയത്. കീഴല്ലൂർ ലോക്കൽ കമ്മിറ്റി നിർമിച്ച പ്രചാരണ സ്തൂപം ഏറെ ശ്രദ്ധേയമാണ്. ലോക്കൽ കമ്മിറ്റി ഒാഫിസിനു മുന്നിലായാണ് സ്തൂപം നിർമിച്ചിട്ടുള്ളത്. അധ്വാനിക്കുന്ന ജനവിഭാഗത്തിൻെറ പ്രതീകമാണ് ഇവിടെ ഒരുക്കിയ സ്തൂപം. ജില്ലയുടെ പല ഭാഗങ്ങളിലും ഇത്തരത്തിലുള്ള സ്തൂപങ്ങൾ നിർമിച്ചു തുടങ്ങിയിട്ടുണ്ട്. ഏരിയ സമ്മേളനങ്ങൾ കഴിയുന്നതോടെ ജില്ല പൂർണമായി പാർട്ടി കോൺഗ്രസിൻെറ ഒരുക്കത്തിൽ അമരും. ഇതിന് അനുസൃതമായ പരിപാടികൾക്കാണ് സി.പി.എം രൂപം നൽകിവരുന്നത്. ഒമ്പതു വർഷത്തിനു ശേഷമാണ് കേരളത്തിൽ പാർട്ടി കോൺഗ്രസ് നടക്കാൻ പോകുന്നത്. 2012ൽ കോഴിക്കോട് നഗരത്തിലായിരുന്നു 20ാംപാർട്ടി കോൺഗ്രസ് നടന്നത്. 2018ൽ ഹൈദരാബാദിലായിരുന്നു 22ാം പാർട്ടി കോൺഗ്രസ് നടന്നത്. ....................... മട്ടന്നൂർ സുരേന്ദ്രൻ
Next Story