Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2021 12:01 AM GMT Updated On
date_range 25 Oct 2021 12:01 AM GMTഅനീറ്റയുടെ ചികിത്സക്ക് ഇന്ന് നാടൊന്നിക്കുന്നു
text_fieldsഅനീറ്റയുടെ ചികിത്സക്ക് ഇന്ന് നാടൊന്നിക്കുന്നുചെറുപുഴ: അനീറ്റയുടെയും കുടുംബത്തിൻെറയും കണ്ണീര്‍ തുടക്കാന്‍ തിങ്കളാഴ്ച നാടൊന്നിക്കുന്നു. ത്വഗ് അർബുദ ബാധിതയായ ചെറുപുഴ തിരുമേനിയിലെ അനിറ്റ (27)യുടെ ചികിത്സക്കായി പണം കണ്ടെത്താന്‍ ആയിരത്തോളം വീടുകള്‍ ചികിത്സാസഹായ സമിതി തിങ്കളാഴ്ച സന്ദര്‍ശിക്കും. 40 ലക്ഷത്തോളം രൂപയാണ് ചികിത്സക്കായി കണ്ടെത്തേണ്ടത്. ഒട്ടും വൈകാതെ രോഗം നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് ആന്തരികാവയവങ്ങളെ ബാധിക്കുകയും മാരകമാവുകയും ചെയ്യും. നാലരയും ഒന്നരയും വയസ്സുള്ള രണ്ടു കുട്ടികളുടെ അമ്മയാണ് അനീറ്റ. ഇമ്യൂണോ തെറപ്പി എന്ന ചെലവേറിയ ചികിത്സയാണ് ഡോക്ടര്‍മാര്‍ അനീറ്റക്ക് നിർദേശിച്ചിട്ടുള്ളത്. ഒരു ഡോസിന് രണ്ട് ലക്ഷം രൂപ വിലയുള്ള 18 ഡോസ് മരുന്നാണ് മൂന്നാഴ്ച ഇടവിട്ട് നൽകേണ്ടത്. ചികിത്സ തുടങ്ങിയാൽ പിന്നെ മുടങ്ങാനും പാടില്ല. അനീറ്റയുടെ ഭര്‍ത്താവ് ഓട്ടോ ഡ്രൈവറായ അജോയ്ക്ക് 40 ലക്ഷത്തിലേറെ വരുന്ന ചികിത്സ ചെലവ് താങ്ങാനാവുന്നതല്ല. തിങ്കളാഴ്ച രാവിലെ മുതല്‍ 16 സ്ക്വാഡുകളിലായി അനീറ്റ ചികിത്സാസഹായ സമിതിയുടെ നേതൃത്വത്തിൽ വീടുകൾ സന്ദർശിക്കും. ചെറുപുഴ പഞ്ചായത്ത് പ്രസിഡൻറ് കെ.എഫ്. അലക്സാണ്ടർ മുഖ്യ രക്ഷാധികാരിയും മെംബർ കെ.ഡി. പ്രവീൺ ചെയർമാനും വികസന കാര്യ സമിതി ചെയർമാൻ കെ.കെ. ജോയി കൺവീനറുമായുള്ള 101 അംഗ കമ്മിറ്റിയാണ് ചികിത്സാസഹായം കണ്ടെത്താന്‍ പ്രവര്‍ത്തിക്കുന്നത്. സംഭാവനകള്‍ സൗത്ത് ഇന്ത്യൻ ബാങ്ക് ചെറുപുഴ ശാഖയിൽ ആരംഭിച്ചിട്ടുള്ള അക്കൗണ്ട് മുഖേന നൽകാവുന്നതാണെന്ന് ചികിത്സാ സഹായ കമ്മിറ്റി അറിയിച്ചു. ഫോൺ: 9744544727, 9496833347, 9447483330, 9495645954.അക്കൗണ്ട് വിവരങ്ങള്‍: Account no:0613053000011501, IFSC:SIBL0000613.
Next Story