Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപേരാവൂരിൽ

പേരാവൂരിൽ പൊതുശുചീകരണം

text_fields
bookmark_border
പേരാവൂരിൽ പൊതുശുചീകരണം photo:sucheekaranam.jpg മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച ശുചീകരണ യജ്ഞം മോണിങ്​ ഫൈറ്റേഴ്സ് അക്കാദമി ഡയറക്ടർ എം.സി. കുട്ടിച്ചൻ ഉദ്ഘാടനം ചെയ്യുന്നുപേരാവൂർ: വേറിട്ട നബിദിനാഘോഷവുമായി പേരാവൂർ മഹല്ല് കമ്മിറ്റി. ഇത്തവണത്തെ നബിദിനാഘോഷത്തി​ൻെറ ഭാഗമായി പേരാവൂരിൽ പൊതുശുചീകരണം നടത്തിയാണ് പേരാവൂർ മുനീറുൽ ഇസ്​ലാം സഭ മഹല്ല് കമ്മിറ്റി മാതൃകയായത്. മോണിങ്​ ഫൈറ്റേഴ്സ് അക്കാദമി ഡയറക്ടർ എം.സി. കുട്ടിച്ചൻ ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡൻറ്​ യു.വി. റഹീം അധ്യക്ഷത വഹിച്ചു. പേരാവൂർ മസ്ജിദ് ഖതീബ് മൂസാ മൗലവി നേതൃത്വം നൽകി. കെ.പി. റഷീദ്, അരിപ്പയിൽ മജീദ്, പഞ്ചായത്തംഗം നൂറുദ്ദീൻ, ശമ്മാസ്, പി. അബ്​ദുസ്സലാം, പൂക്കോത്ത് അബൂബക്കർ, പോയിൽ ബക്കർ ഹാജി, അരവിന്ദൻ, സാദിഖ്, വി.കെ. സക്കരിയ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story