Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2021 12:09 AM GMT Updated On
date_range 22 Oct 2021 12:09 AM GMTമാഹി തിരുനാളിന് ഇന്ന് കൊടിയിറക്കം
text_fieldsമാഹി തിരുനാളിന് ഇന്ന് കൊടിയിറക്കം മാഹി: മാഹി സൻെറ് തെരേസ തീർഥാടന കേന്ദ്രം തിരുനാളിൻെറ 17ാം ദിനത്തിൽ രാവിലെ നടന്ന സാഘോഷ ദിവ്യബലിയിൽ ഇടവക വികാരി ഫാ. വിൻസൻെറ് പുളിക്കൽ മുഖ്യകാർമികത്വം വഹിച്ചു. വിവിധ സമയങ്ങളിൽ ദിവ്യബലിയുണ്ടായി. വൈകീട്ട് ഫാ. അനിൽ ജോസഫിൻെറ മുഖ്യകാർമികത്വത്തിലും ആഘോഷമായ തിരുനാൾ ദിവ്യബലി നടന്നു. വിശുദ്ധ അമ്മ ത്രേസ്യ മാതാവിനോടുള്ള നൊവേനയുമുണ്ടായി. ആഘോഷമായ ദിവ്യബലിക്ക് ഇടവകയിലെ സൻെറ് സെബാസ്റ്റ്യൻ കുടുംബ യൂനിറ്റും സൻെറ് ജോസഫ്സ് സംഘാംഗങ്ങളുമാണ് നേതൃത്വം നൽകിയത്. ദേവാലയത്തിലെ ചടങ്ങുകൾക്ക് സഹവികാരി ഫാ. ജോസഫ്, ഡീക്കൻമാരായ ആൻറണി ദാസ്, സ്റ്റീവെൻസെൻ പോൾ, പാരിഷ് കൗൺസിൽ സെക്രട്ടറി സജി സാമുവൽ എന്നിവർ നേതൃത്വം നൽകി.സമാപന ദിനമായ 22ന് രാവിലെ ഏഴിന് ദിവ്യബലി ഉണ്ടാകും. 10ന് ഇടവക വികാരി ഫാ. വിൻസൻെറ് പുളിക്കലിൻെറ മുഖ്യകാർമികത്വത്തിൽ സാഘോഷ തിരുനാൾ ദിവ്യബലി നടക്കും. 18 ദിവസം പൊതുവണക്കത്തിനായി പ്രതിഷ്ഠിച്ചിരുന്ന അമ്മ ത്രേസ്യയുടെ തിരുസ്വരൂപം രഹസ്യ അറയിലേക്ക് മാറ്റും. ഇടവക വികാരി കൊടിയിറക്കുന്നതോടെ തിരുനാളിന് സമാപനമാകും. ഇടവകയിലെ സൻെറ് ലിറ്റിൽ ഫ്ലവർ കുടുംബ യൂനിറ്റ് അംഗങ്ങളാണ് വെള്ളിയാഴ്ച ദിവ്യബലിക്ക് നേതൃത്വം നൽകുക.
Next Story