Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2021 12:05 AM GMT Updated On
date_range 22 Oct 2021 12:05 AM GMTശ്രീകണ്ഠപുരം നഗര സൗന്ദര്യവത്കരണത്തിന് പദ്ധതി
text_fieldsശ്രീകണ്ഠപുരം നഗര സൗന്ദര്യവത്കരണത്തിന് പദ്ധതി നഗര സൗന്ദര്യവത്കരണത്തിൻെറ ഭാഗമായി ശ്രീകണ്ഠപുരം ഓട്ടോ ടാക്സി സ്റ്റാൻഡിൽ നട്ടുപിടിപ്പിച്ച പൂച്ചെടികൾശ്രീകണ്ഠപുരം: നഗരവും സമീപ പ്രദേശങ്ങളും ജനപങ്കാളിത്തത്തോടെ ഹരിതാഭമാക്കാനും സൗന്ദര്യവത്കരിക്കുന്നതിനുമായി സമഗ്ര പദ്ധതിക്ക് നഗരസഭ രൂപം നൽകുന്നു. പദ്ധതി ആവിഷ്കരിക്കുന്നതിനായി സാമൂഹിക സാംസ്കാരിക സംഘടനകളുടെയും വ്യാപാരി-വ്യവസായി സംഘടനകളുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും യോഗം ചേർന്നു.വ്യാപാര സ്ഥാപനങ്ങൾ, കടകൾ, ഓഫിസുകൾ എന്നിവിടങ്ങളിൽ പൂച്ചട്ടികൾ സ്ഥാപിക്കുക, പാതയോരങ്ങളിലും പൊതുസ്ഥലങ്ങളിലും ചെടികൾ നട്ടുപിടിപ്പിക്കുക, കക്കറക്കുന്ന് മുതൽ കോട്ടൂർ ഐ.ടി.സി ജങ്ഷൻ വരെയും ടൗൺ മുതൽ ഓടത്തുപാലം വരെയും ഹാൻഡ് റെയ്ലിങ് സ്ഥാപിക്കുക, റോഡിൽ ഡിവൈഡർ സ്ഥാപിച്ച് പ്രത്യേക വൈദ്യുതി വിളക്കുകൾ സ്ഥാപിക്കുക തുടങ്ങിയ പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. ഇതിനായി ആർക്കിടെക്റ്റിൻെറ സഹായത്തോടെ വിശദ രൂപരേഖ തയാറാക്കാനും തീരുമാനിച്ചു. ജനപങ്കാളിത്തത്തോടെ നടത്തുന്ന പദ്ധതി വിജയിക്കുകയാണങ്കിൽ നഗരസഭയിലെ എല്ലാ ടൗണുകളിലും ഇത് നടപ്പാക്കുമെന്ന് ചെയർപേഴ്സൻ ഡോ. കെ.വി. ഫിലോമിന അറിയിച്ചു. കാഞ്ഞിരക്കൊല്ലി, പൈതൽമല, പാലക്കയം തട്ട് തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കെത്തുന്ന സഞ്ചാരികളെയും പൊതുജനങ്ങളെയും ആകർഷിക്കുന്നതിനും ടൗണിൻെറ സൗന്ദര്യവത്കരണം കൊണ്ട് സാധിക്കുമെന്നും അവർ പറഞ്ഞു. നഗരത്തിലെ ചില ഭാഗങ്ങളിൽ ചെടിച്ചട്ടികളും മറ്റും സ്ഥാപിച്ച് സൗന്ദര്യവത്കരിക്കുന്നതിനുള്ള നടപടി വ്യാപാരികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ തുടങ്ങിയിട്ടുണ്ട്. ആലോചന യോഗത്തിൽ ഡോ. കെ.വി. ഫിലോമിന അധ്യക്ഷത വഹിച്ചു. സൂപ്രണ്ട് യു. അനീഷ് കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൽ റഫീഖ്, റവന്യൂ ഇൻസ്പെക്ടർ കെ.പി. ലക്ഷ്മണൻ, സി.സി. മാമു ഹാജി, സി.കെ. അനിരുദ്ധൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ ജോസഫിന വർഗീസ്, പി.പി. ചന്ദ്രാംഗദൻ, കെ.സി. ജോസഫ്, പി.പി. നസീമ തുടങ്ങിയവർ സംസാരിച്ചു.
Next Story