Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2021 12:04 AM GMT Updated On
date_range 22 Oct 2021 12:05 AM GMTബാലസഭ അംഗങ്ങൾക്ക് സൈക്ലിങ് പരിശീലനവുമായി കുടുംബശ്രീ
text_fieldsബാലസഭ അംഗങ്ങൾക്ക് സൈക്ലിങ് പരിശീലനവുമായി കുടുംബശ്രീKUDUMBASREE CYCLING PARISEELANAM, ....കുടുംബശ്രീയുടെ നേതൃത്വത്തിൽ ബാലസഭ അംഗങ്ങൾക്കുള്ള സൈക്ലിങ് പരിശീലനം കണ്ണൂർ: കുടുംബശ്രീ ജില്ല മിഷൻെറ നേതൃത്വത്തിൽ സംസ്ഥാനത്ത് ആദ്യമായി ബാലസഭ അംഗങ്ങൾക്ക് സൈക്ലിങ് പരിശീലനം നൽകുന്നു. ഇതിൻെറ ഭാഗമായി കുടുംബശ്രീ സൈക്ലിങ് ക്ലബ് കണ്ണൂർ (കെ.സി.കെ) എന്ന പേരിൽ ക്ലബ് രൂപവത്കരിച്ചു. കുട്ടികളുടെ ശാരീരിക– മാനസിക വളർച്ചക്കും ലിംഗസമത്വം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ ലക്ഷ്യങ്ങളോടെയുമാണ് ക്ലബ് രൂപവത്കരിച്ചിട്ടുള്ളത്. സൈക്ലിങ് പോലെയുള്ള കായിക ഇനങ്ങളിൽ കൂടുതൽ വനിത പ്രാതിനിധ്യം പ്രോത്സാഹിപ്പിക്കുന്നതിനും ഇതിലൂടെ ഉദ്ദേശിക്കുന്നു. ആദ്യഘട്ടത്തിൽ 50 കുടുംബശ്രീ സി.ഡി.എസിലായി 1000 കുട്ടികളുടെ നെറ്റ്‌വർക്കാണ് ഉദ്ദേശിക്കുന്നത്. ബാലസഭയിൽ അംഗങ്ങളായ 10 മുതൽ 18 വയസ്സ് വരെയുള്ള കുട്ടികളാണ് ക്ലബിൽ അംഗങ്ങളാകുന്നത്. ഒരു സൈക്കിൾ ക്ലബിൽ പരമാവധി 25 പേർക്കാണ് അംഗങ്ങളാകാൻ സാധിക്കുക. സി.ഡി.എസ് തല ക്ലബുകളിൽനിന്ന് മികച്ച ക്ലബ് അംഗങ്ങളെ ഉൾക്കൊള്ളിച്ച് ജില്ലതലത്തിൽ 200 പേരുടെ ജില്ല ടീം നവംബറിൽ രൂപവത്കരിക്കും. തുടർന്ന് കുടുംബശ്രീ യുവതികൾക്കായി രൂപവത്കരിക്കുന്ന ഓക്സിലറി ഗ്രൂപ്പുകളിലും പ്രവർത്തനം വ്യാപിപ്പിക്കാൻ ഉദ്ദേശിക്കുന്നതായി ജില്ല മിഷൻ കോഒാഡിനേറ്റർ ഡോ. എം. സുർജിത്ത് പറഞ്ഞു.സൈക്ലിങ് ക്ലബ് അംഗങ്ങൾക്കായുള്ള പരിശീലനം കണ്ണൂർ സൈക്ലിങ് ക്ലബാണ് നൽകുന്നത്. ഒന്നാം ഘട്ട പരിശീലനം എടക്കാട് ബ്ലോക്ക് ഓഫിസിൽ നടന്നു.പരിശീലന പരിപാടിയിൽ ഡോ. എം. സുർജിത്ത് അധ്യക്ഷത വഹിച്ചു. അസി. ജില്ല മിഷൻ കോഒാഡിനേറ്റർ അജിത സ്വാഗതം പറഞ്ഞു. കണ്ണൂർ സൈക്ലിങ് ക്ലബ് ഭാരവാഹികളായ രതീശൻ, പ്രശാന്ത് എന്നിവർ നേതൃത്വം നൽകി. രണ്ടാംഘട്ട പരിശീലനം ഇരിട്ടിയിലും മൂന്നാംഘട്ട പരിശീലനം തളിപ്പറമ്പിലും നടക്കും.
Next Story