Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2021 12:03 AM GMT Updated On
date_range 22 Oct 2021 12:03 AM GMTഅണികളെ അറിയാത്തയാളാണ് ലോക്കൽ സെക്രട്ടറിയെന്ന്
text_fieldsഅണികളെ അറിയാത്തയാളാണ് ലോക്കൽ സെക്രട്ടറിയെന്ന്two column only തളിപ്പറമ്പ്: സ്വന്തം പാർട്ടി അണികളെ പോലുമറിയാത്ത ലോക്കൽ സെക്രട്ടറി എങ്ങനെയാണ് പ്രതിഷേധിച്ചവരെ പാർട്ടി വിരുദ്ധരെന്ന് കുറ്റപ്പെടുത്തിയതെന്ന് മാന്ധംകുണ്ട് സഖാക്കൾ മാധ്യമങ്ങളോട് പ്രതികരിച്ചു. സി.പി.എം ലോക്കൽ സമ്മേളനത്തിൽ മാന്ധംകുണ്ട് സഖാക്കളെ അടിച്ചമർത്തിയതിൻെറ പ്രതികരണമാണ് പ്രതിഷേധമെന്ന് കഴിഞ്ഞദിവസം നേതൃത്വത്തിനെതിരെ പ്രകടനം നടത്തിയവർ പറഞ്ഞു. പ്രതിഷേധക്കാർ പാർട്ടി വിരുദ്ധരാണെന്ന് പറയാൻ ലോക്കൽ സെക്രട്ടറിക്ക് അർഹതയില്ല. സി.പി.എം നോർത്ത് ലോക്കൽ സെക്രട്ടറി പുല്ലായ്ക്കൊടി ചന്ദ്രനെതിരെയാണ് തങ്ങളുടെ പ്രതിഷേധം. ചുവന്ന മണ്ണിലല്ല തങ്ങൾ ജനിച്ചത്. ജനിച്ച മണ്ണ് ചുവപ്പിച്ചവരാണ് തങ്ങൾ. നേതൃത്വം തെറ്റ് തിരുത്തുംവരെ പ്രതിഷേധം തുടരാൻ തന്നെയാണ് തീരുമാനമെന്നും ഇവർ അറിയിച്ചു.
Next Story