Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2021 11:58 PM GMT Updated On
date_range 21 Oct 2021 11:58 PM GMTപൊലീസ് സ്മൃതി ദിനം
text_fieldsപൊലീസ് സ്മൃതി ദിനംപടം -സന്ദീപ്കണ്ണൂര്: കൃത്യനിര്‍വഹണത്തിനിടയില്‍ ജീവത്യാഗം ചെയ്ത സേനാംഗങ്ങൾക്ക് സ്മരണാഞ്ജലി അര്പ്പിക്കുന്നതിൻെറ ഭാഗമായി കണ്ണൂര്‍ പൊലീസ് പരേഡ് ഗ്രൗണ്ടില്‍ ആദരാഞ്ജലികളര്‍പ്പിക്കൽ ചടങ്ങ് നടന്നു. സിറ്റി പൊലീസ് അഡീഷനല്‍ എസ്.പി പ്രിന്‍സ് എബ്രഹാം സ്മൃതി മണ്ഡപത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു. നാര്‍കോട്ടിക് സെല്‍ എ.സി.പി ജസ്റ്റിന് എബ്രഹാം, എ.സി.പി സജേഷ് വാഴവളപ്പില്‍ എന്നിവർ സംബന്ധിച്ചു. കൂത്തുപറമ്പ് പൊലീസ് മിനി മാരത്തണ്‍ സംഘടിപ്പിച്ചു. കൂത്തുപറമ്പ് ഹയര്‍ സെക്കൻഡറി സ്കൂള്‍, ആയിത്തറ മമ്പറം ഹയര്‍ സെക്കൻഡറി, വേങ്ങാട് ഹയര്‍ സെക്കൻഡറി എന്നീ സ്കൂളുകളിലെ സ്റ്റുഡൻറ് പൊലീസ് കാഡറ്റുകള്‍ പങ്കെടുത്തു. സി.ഐ ബിനുമോഹന്‍ മിനി മാരത്തണ്‍ ഉദ്ഘാടനം ചെയ്തു.
Next Story