Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2021 12:07 AM GMT Updated On
date_range 21 Oct 2021 12:07 AM GMTഐ.എൻ.ടി.യു.സി ധർണ
text_fieldsഐ.എൻ.ടി.യു.സി ധർണപടം....... എരഞ്ഞോളി സമാന്തര പാലം നിർമാണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ഓട്ടോറിക്ഷ തൊഴിലാളി യൂനിയൻ (ഐ.എൻ.ടി.യു.സി) ഡിവിഷൻ കമ്മിറ്റി സംഘടിപ്പിച്ച ധർണ പി. ജനാർദനൻ ഉദ്ഘാടനം ചെയ്യുന്നുതലശ്ശേരി: എരഞ്ഞോളി സമാന്തര പാലം നിർമാണവുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടെന്നും വിജിലൻസ് അന്വേഷണം നടത്തണമെന്നും മോട്ടോർ തൊഴിലാളി ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) സംസ്ഥാന സെക്രട്ടറി പി. ജനാർദനൻ ആവശ്യപ്പെട്ടു. പാലത്തിൻെറ നിർമാണം അടിയന്തരമായി പൂർത്തിയാക്കുക, സർവിസ് റോഡ് ഗതാഗതയോഗ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഓട്ടോറിക്ഷ തൊഴിലാളി യൂനിയൻ (ഐ.എൻ.ടി.യു.സി) ഡിവിഷൻ കമ്മിറ്റിയുടെ ആഭിമുഖത്തിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ.കെ. ഉദയകുമാർ അധ്യക്ഷത വഹിച്ചു. പി.വി. രാധാകൃഷ്ണൻ, സുശീൽ ചന്ദ്രോത്ത്, ഇ.വി. വിജയകൃഷ്ണൻ, എൻ.കെ. രാജീവ്, ടി.എ. രാമദാസ് എന്നിവർ സംസാരിച്ചു.
Next Story