Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2021 12:04 AM GMT Updated On
date_range 21 Oct 2021 12:04 AM GMTശ്രീകണ്ഠപുരത്ത് മുന്നൊരുക്ക പ്രവർത്തനം തുടങ്ങി
text_fieldsശ്രീകണ്ഠപുരത്ത് മുന്നൊരുക്ക പ്രവർത്തനം തുടങ്ങിശ്രീകണ്ഠപുരം: സംസ്ഥാനത്ത് പ്രളയ സാധ്യത മുന്നറിയിപ്പു നൽകിയ സാഹചര്യത്തിൽ ശ്രീകണ്ഠപുരം നഗരസഭയിൽ പ്രകൃതി ദുരന്തം നേരിടുന്നതിന് മുന്നൊരുക്ക പ്രവർത്തനങ്ങൾ തുടങ്ങി. ജനപ്രതിനിധികളുടെയും വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു. പ്രളയക്കെടുതി നേരിടാനായി നഗരസഭ തലത്തിൽ 'എമർജൻസി റെസ്പോൺസ് ടീം' എന്ന പേരിൽ ദുരന്തനിവാരണ സേന രൂപവത്കരിച്ചു. നഗരസഭയിലെ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങളെ സാഹചര്യം പരിശോധിച്ച് മാറ്റിത്താമസിപ്പിക്കാൻ തീരുമാനിച്ചു. വാർഡ് തലത്തിൽ കൗൺസിലറുടെ നേതൃത്വത്തിൽ ജാഗ്രത സമിതികളുടെ പ്രവർത്തനം ശക്തമാക്കും. വ്യാപാരികൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ തവണ പ്രളയ ദുരന്തം നേരിട്ട പ്രദേശങ്ങളിലെ ജനങ്ങൾ സുരക്ഷിതമായ സ്ഥലത്തേക്കോ ബന്ധു വീടുകളിലോ മാറിത്താമസിക്കണമെന്ന് യോഗം നിർദേശിച്ചു. പൊതുസ്ഥലങ്ങളിലും മറ്റും അപകടകരമായ രീതിയിൽ കിടക്കുന്ന മരങ്ങൾ മുറിച്ചുമാറ്റുന്നതിന് നടപടി സ്വീകരിക്കും. ആവശ്യമെങ്കിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാനും യോഗത്തിൽ തീരുമാനമായി. ചെയർപേഴ്സൻ ഡോ. കെ.വി. ഫിലോമിന അധ്യക്ഷത വഹിച്ചു. ശ്രീകണ്ഠപുരം സി.ഐ ഇ.പി. സുരേശൻ, അഗ്നിരക്ഷനിലയം ഓഫിസർ സി.വി. ബാലചന്ദ്രൻ, നഗരസഭ സൂപ്രണ്ട് അനീഷ്, ഹെൽത്ത് ഇൻസ്പെക്ടർമാരായ അബ്ദുൽ റഫീഖ്, ശശീന്ദ്രൻ, എ.എഫ്.ഒ അബ്ദുൽ സലാം, കെ.എസ്.ഇ.ബി അസി. എൻജിനീയർ പത്മനാഭൻ, വില്ലേജ് ഓഫിസർ മോഹനൻ തുടങ്ങിയവർ സംസാരിച്ചു.
Next Story