Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2021 5:28 AM IST Updated On
date_range 21 Oct 2021 5:28 AM ISTകെ.റെയിൽ: സർവേയുമായി അധികൃതർ; പ്രതിഷേധവുമായി സമരസമിതി
text_fieldsbookmark_border
കെ.റെയിൽ: സർവേയുമായി അധികൃതർ; പ്രതിഷേധവുമായി സമരസമിതി കണ്ണൂർ: കെ. റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട സർവേയുമായി അധികൃതർ മുന്നോട്ട്. ഇതിനെതിരെ പ്രതിഷേധവുമായി സമരസമിതി രംഗത്തെത്തി. ബുധനാഴ്ച രാവിലെ 10ഒാടെയാണ് ചിറക്കൽ ഗേറ്റ് ഭാഗത്ത് വൻ പൊലീസ് സന്നാഹത്തോടെ അധികൃതർ സർവേക്കെത്തിയത്. വിവരമറിഞ്ഞ് ജില്ല സമരസമതി നേതാക്കളും മറ്റും എത്തി പ്രതിഷേധം ഉയർത്തിയെങ്കിലും അധികൃതർ സ്ഥലം അളവ് കല്ലിടൽ നടത്തി. പ്രവൃത്തിയിൽനിന്ന് പിൻവാങ്ങണമെന്ന് സമരസമിതി പ്രവർത്തകർ ആവശ്യപ്പെെട്ടങ്കിയും പ്രതിഷേധം അവഗണിച്ചാണ് ഉദ്യോഗസ്ഥർ സ്ഥലം അളന്ന് കല്ലിട്ടത്. കേന്ദ്രസർക്കാറിൻെറയോ റെയിൽവേ മന്ത്രാലയത്തിൻെറയോ അനുമതി കൂടാതെ ഭൂമി ഏറ്റെടുക്കൽ നടപടി പാടില്ലെന്ന ഹൈകോടതി ഉത്തരവിനെ പോലും കാറ്റിൽ പറത്തിയാണ് പൊലീസിൻെറ പിന്തുണയോടെ സർവേ നടത്തിയതെന്ന് സമരസമിതി ഭാരവാഹികൾ പറഞ്ഞു. സാമൂഹികാഘാത പഠനമോ പരിസ്ഥിതി ആഘാത പഠനമോ വിചാരണയോ നടത്താതെയുള്ള കെ. റെയിലിൻെറ പ്രവർത്തനങ്ങൾക്ക് ജില്ല ഭരണകൂടവും പൊലീസും പിന്തുണ നൽകരുതെന്ന് സമരസമിതി ആവശ്യപ്പെട്ടു. ഇത്തരം നീക്കങ്ങൾ ഇനിയും ഉണ്ടാകുന്നപക്ഷം ശക്തമായ ചെറുത്തുനിൽപുസമരം ഉണ്ടാകുമെന്ന് കെ. റെയിൽ -സിൽവർ ലൈൻ വിരുദ്ധ ജനകീയസമിതി ജില്ല ചെയർമാൻ എ.പി. ബദുറുദ്ദീൻ, ജനറൽ കൺവീനർ അഡ്വ. പി.സി. വിവേക്, സമരസമിതി സംസ്ഥാന കമ്മിറ്റി അംഗം അനൂപ് ജോൺ, പി.പി. കൃഷ്ണൻ മാസ്റ്റർ എന്നിവർ അറിയിച്ചു. ഇതുസംബന്ധിച്ച നിവേദനം ജില്ല കലക്ടർ, ജില്ല പൊലീസ് മേധാവി എന്നിവർക്ക് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story