Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്ലാസ്​റ്റിക്...

പ്ലാസ്​റ്റിക് മാലിന്യശേഖരം കൈമാറി

text_fields
bookmark_border
പ്ലാസ്​റ്റിക് മാലിന്യശേഖരം കൈമാറി പേരാവൂർ: ഹരിതകർമ സേനാംഗങ്ങളുടെ നേതൃത്വത്തിൽ ശേഖരിച്ച പ്ലാസ്​റ്റിക് മാലിന്യശേഖരം ക്ലീൻ കേരള കമ്പനിക്ക് കൈമാറി. പേരാവൂർ പഞ്ചായത്ത് സമ്പൂർണ പ്ലാസ്​റ്റിക് മാലിന്യമുക്ത പഞ്ചായത്തായി മാറ്റുന്നതി​ൻെറ ഭാഗമായാണ് ഹരിതകർമ സേനാംഗങ്ങളുടെ നേതൃത്വത്തിൽ മാലിന്യശേഖരണം നടത്തുന്നത്. സർക്കാർ നിർദേശിച്ച കലണ്ടർ പ്രകാരമുള്ള ശേഖരണവും നടന്നുവരുന്നുണ്ട്. മാലിന്യം കൊണ്ടുപോകുന്നതിനായി ബ്ലോക്ക് പഞ്ചായത്തിലെ ഏഴു പഞ്ചായത്തുകളും ക്ലീൻ കേരള കമ്പനിയുമായി കരാർ വെച്ചിട്ടുണ്ട്.ഇതുപ്രകാരം ശേഖരിച്ച പ്ലാസ്​റ്റിക് മാലിന്യമാണ് കൈമാറിയത്. പേരാവൂർ പഞ്ചായത്തിലെ മാലിന്യസംസ്കരണ കേന്ദ്രത്തിൽ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ പി.പി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ്​ നിഷ ബാലകൃഷ്ണൻ അധ്യക്ഷതവഹിച്ചു.
Show Full Article
TAGS:
Next Story