Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightറെയിൽവേ...

റെയിൽവേ സ്വകാര്യവത്കരണത്തിനെതിരെ പ്രതിഷേധം

text_fields
bookmark_border
റെയിൽവേ സ്വകാര്യവത്കരണത്തിനെതിരെ പ്രതിഷേധംപടം -സന്ദീപ്​കണ്ണൂർ: റെയിൽവേ സ്വകാര്യവത്കരണത്തിനും വിൽപനക്കുമെതിരെ എ.ഐ.ടി.യു.സി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലെ സ്​റ്റേഷനുകൾക്ക് മുന്നിൽ സമരം സംഘടിപ്പിച്ചു. വർധിപ്പിച്ച പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക്​ പിൻവലിക്കുക, കോവിഡ് ആരംഭത്തിൽ സ്പെഷൽ ട്രെയിൻ എന്ന പേരിൽ ടിക്കറ്റ് ചാർജ് കൂട്ടിയത് പിൻവലിക്കുക, പാസഞ്ചർ ട്രെയിൻ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുള്ള സമരം കണ്ണൂരിൽ എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി സി.പി. മുരളി ഉദ്ഘാടനം ചെയ്തു. കണ്ണൂർ മണ്ഡലം വൈസ് പ്രസിഡൻറ്​​ കെ.എം. സപ്ന അധ്യക്ഷത വഹിച്ചു. തലശ്ശേരിയിൽ സംസ്ഥാന വൈസ് പ്രസിഡൻറ്​​ താവം ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പൊന്ന്യം കൃഷ്ണൻ അധ്യക്ഷത വഹിച്ചു. കണ്ണപുരത്ത്​ ജില്ല ജനറൽ സെക്രട്ടറി സി.പി. സന്തോഷ് കുമാർ, ഏഴിമലയിൽ ജില്ല സെക്രട്ടറി പി. ലക്ഷ്മണൻ, പയ്യന്നൂരിൽ ജില്ല വൈസ് പ്രസിഡൻറ്​​ കെ.വി. ബാബു എന്നിവർ ഉദ്​ഘാടനം ചെയ്​തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story