Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആദിവാസി...

ആദിവാസി കുടുംബങ്ങൾക്ക്​ പട്ടയവിതരണം

text_fields
bookmark_border
ആദിവാസി കുടുംബങ്ങൾക്ക്​ പട്ടയവിതരണം പേരാവൂർ: കോളയാട്​ ഗ്രാമപഞ്ചായത്തിൽ വനാവകാശ നിയമപ്രകാരം പെരുവയിലെ വിവിധ വനം സെറ്റിൽമൻെറിൽ താമസിക്കുന്ന 15 ആദിവാസി കുടുംബങ്ങൾക്കുള്ള പട്ടയവിതരണം നടന്നു. വൈസ് പ്രസിഡൻറ്​ കെ.ഇ. സുധീഷ് കുമാർ അധ്യക്ഷത വഹിച്ചു.സ്ഥിരം സമിതി അധ്യക്ഷന്മാരായ ജയരാജൻ മാസ്​റ്റർ, ഉമ ടീച്ചർ, ശ്രീജ പ്രദീപൻ, പഞ്ചായത്ത് അംഗം റോയി പൗലോസ്, ട്രൈബൽ ഓഫിസർ സജിത തുടങ്ങിയവർ സംബന്ധിച്ചു. കണ്ണവം ഫോറസ്​റ്റ്​ റേഞ്ചിന് കീഴിൽ സമർപ്പിച്ച 200ഓളം അപേക്ഷകളിൽനിന്നാണ് 15 പേർക്ക് ഇപ്പോൾ പട്ടയം ലഭിച്ചത്.
Show Full Article
TAGS:
Next Story