Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2021 12:06 AM GMT Updated On
date_range 13 Oct 2021 12:06 AM GMTറോയൽ അലുമിനിയം ജേതാക്കൾ
text_fieldsതലശ്ശേരി: കെ.പി.എ 123 ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓൾ കേരള ക്രിക്കറ്റ് ടൂർണമൻെറിൽ റോയൽ അലുമിനിയം കൂത്തുപറമ്പ് ജേതാക്കളായി. കേരളത്തിലെ 16 മികച്ച ടീമുകൾ പങ്കെടുത്ത ടൂർണമൻെറിൽ ഫൈനലിൽ ഷാർക് ഫ്രണ്ട്‌സ് കാസർകോടിനെയാണ് റോയൽ അലുമിനിയം തോൽപിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ഷാർക് ഫ്രണ്ട്‌സ് ഉയർത്തിയ 73 റൺസ് വിജയലക്ഷ്യം റോയൽ അലുമിനിയം ഒരു പന്ത് ബാക്കിനിൽക്കേ മറികടന്നു. ടൂർണമൻെറിലെ മികച്ച താരമായി റോയൽ അലുമിനിയത്തിൻെറ ഉമേഷിനെ തിരഞ്ഞെടുത്തു. ജേതാക്കൾക്ക് 40,000 രൂപയും ട്രോഫിയും നൽകി. പടം.....royal aluminium ഓൾ കേരള ക്രിക്കറ്റ് ടൂർണമൻെറിൽ ജേതാക്കളായ റോയൽ അലുമിനിയം കൂത്തുപറമ്പ് ടീം must സേവനകേന്ദ്രം ഉദ്ഘാടനം കണ്ണൂർ: എം.എസ്.എസ് സേവനകേന്ദ്രം കണ്ണൂർ താണയിൽ കണ്ണൂർ കോർപറേഷൻ മേയർ ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്തു. എം.എസ്.എസ് സംസ്ഥാന സെക്രട്ടറി ടി.കെ. അബ്ദുൽ കരീം സ്വിച്ച് ഓൺ കർമം നിർവഹിച്ചു. പ്രസിഡൻറ് വി. മുനീർ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ പി.കെ. അൻവർ, പനയൻ ഉഷ, പ്രഫ. എ.പി. സുബൈർ, പാലോട്ട് സിദ്ദീഖ്, എ.കെ. അബ്ദുറഹ്മാൻ, എ.ടി. മുഹമ്മദ് കുഞ്ഞി ഹാജി, കെ.എസ്.എ. ബഷീർ, എ.ടി. സലാം, പി.കെ. കുഞ്ഞു, താണ പള്ളി ഇമാം കുഞ്ഞിമുഹമ്മദ് എന്നിവർ സംസാരിച്ചു. കൺവീനർ അസീർ കല്ലിങ്കിൽ സ്വാഗതവും ഇ. ഇസ്മയിൽ മാസ്റ്റർ നന്ദിയും പറഞ്ഞു. photo: sevanakendram എം.എസ്.എസ് സേവന കേന്ദ്രം കണ്ണൂർ താണയിൽ കണ്ണൂർ കോർപറേഷൻ മേയർ ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്യുന്നു
Next Story