Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right'സി.പി.എം...

'സി.പി.എം പൊതുസമൂഹത്തോട് മാപ്പുപറയണം'

text_fields
bookmark_border
'സി.പി.എം പൊതുസമൂഹത്തോട് മാപ്പുപറയണം'കണ്ണൂർ: പി. ജയരാജൻ വധശ്രമക്കേസിലെ പ്രതികളെ വിട്ടയച്ച കോടതി വിധിയുടെ വെളിച്ചത്തിൽ എം.എസ്.എഫ് പ്രവർത്തകനായ അരിയിൽ അബ്​ദുൽ ഷുക്കൂറി​ൻെറ നിഷ്​ഠൂരമായ കൊലപാതകത്തിന് ആസൂത്രണം ചെയ്തവരും ഗൂഢാലോചന നടത്തിയവരും പൊതു സമൂഹത്തോട് മാപ്പുപറയണമെന്ന് മുസ്​ലിം ലീഗ് ജില്ല പ്രസിഡൻറ്​ പി. കുഞ്ഞിമുഹമ്മദും ജനറൽ സെക്രട്ടറി അഡ്വ. അബ്​ദുൽ കരീം ചേലേരിയും ആവശ്യപ്പെട്ടു.ജയരാജനെയും ടി.വി. രാജേഷിനെയും മുസ്​ലിം ലീഗ് പ്രവർത്തകർ ആക്രമിച്ചുവെന്ന വ്യാജപ്രചാരണം നടത്തിയാണ് നിരപരാധിയായ ഷുക്കൂറിനെ കൊല ചെയ്തത്. കേസിനായി ഹാജരാക്കിയ രേഖകളും ആയുധങ്ങളുമെല്ലാം കൃതിമമായി ഉണ്ടാക്കിയതായിരുന്നു. ഷുക്കൂർ വധക്കേസിലെ പിന്നാമ്പുറ രഹസ്യങ്ങളെ വെളിച്ചത്തുകൊണ്ടുവരാൻ ഉപകരിക്കുന്നതും നീതിന്യായ വ്യവസ്ഥയുടെയും കോടതികളുടെയും അന്തസ്സുയർത്തുന്നതുമാണ് കണ്ണൂർ അസി. സെഷൻസ് കോടതിയുടെ വിധിയെന്ന് നേതാക്കൾ പറഞ്ഞു.
Show Full Article
TAGS:
Next Story