Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Oct 2021 11:59 PM GMT Updated On
date_range 12 Oct 2021 11:59 PM GMTഅടച്ചുറപ്പിന് നിരപ്പലക; ഇതൊരു സർക്കാർ സ്ഥാപനമാണ്
text_fieldsഅടച്ചുറപ്പിന് നിരപ്പലക; ഇതൊരു സർക്കാർ സ്ഥാപനമാണ്പയ്യന്നൂർ: ഒന്ന്, രണ്ട്, മൂന്ന്... പലകകളിൽ എഴുതിയ നമ്പർ നോക്കിയില്ലെങ്കിൽ ഓഫിസ് പൂട്ടാനാവില്ല. കാരണം ഓരോ പലകക്കും ഓരോ സ്ഥാനമുണ്ട്. ഇത് പഴയൊരു കടയല്ല. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഒരു പോസ്റ്റ് ഓഫിസാണ്. പയ്യന്നൂർ പരിധിയിൽപെട്ട കൊറ്റിയിലെ ആർ.എസ് ബ്രാഞ്ച് ഓഫിസാണ് ഇപ്പോഴും പഴയ നിരപ്പലക വാതിലുമായി പ്രവർത്തിക്കുന്നത്. ഇപ്പോൾ ഗ്രാമങ്ങളിലെ കടകൾപോലും നിരപ്പലകയിൽ നിന്ന് മാറി. ഈ കാലത്താണ് ഒരു കേന്ദ്രസർക്കാർ സ്ഥാപനം വളരെ പഴയ സംവിധാനവുമായി പ്രവർത്തിക്കുന്നത്.പഴയകാലത്തെ നിരപ്പലക കൊണ്ട് ഭദ്രമാക്കിയ ചായപ്പീടികയെ അനുസ്മരിക്കും വിധമാണ് പോസ്റ്റ് ഒാഫിസിന്‍റെ അവസ്ഥ. ആധുനിക കെട്ടിട സൗകര്യമുള്ള ഈ കാലത്ത് ഈ ഓഫിസ് വകുപ്പിനുതന്നെ അപമാനമാണെന്ന് നാട്ടുകാർ പറയുന്നു. അവികസിത പ്രദേശങ്ങളിൽപോലും എ.സി സൗകര്യമുള്ള സ്ഥാപനങ്ങൾ ഉള്ളപ്പോഴാണ് ഇവിടെ ഈ അവഗണന. റെയിൽവേ സ്റ്റേഷൻ പരിസരത്തെ ഈ സ്ഥാപനത്തിൽ നിരവധിപേർ എത്താറുണ്ട്. അതുകൊണ്ടുതന്നെ സൗകര്യ പ്രദമായ കെട്ടിടത്തിലേക്ക് ഓഫിസ് മാറ്റണമെന്ന ആവശ്യം ഉയരുന്നു. പി. വൈ. ആർ പോസ്റ്റ് ഓഫിസ്നിരപ്പലക വാതിലായി പ്രവർത്തിക്കുന്ന കൊറ്റിയിലെ പോസ്റ്റ് ഒാഫിസ്
Next Story