Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Oct 2021 11:59 PM GMT Updated On
date_range 12 Oct 2021 11:59 PM GMTഗവ.കോൺട്രാക്ടേർസ് ഫെഡറേഷൻ ജില്ല സമ്മേളനം
text_fieldsഗവ.കോൺട്രാക്ടേർസ് ഫെഡറേഷൻ ജില്ല സമ്മേളനം പടം - കേരള ഗവ.കോൺട്രാക്ടേർസ് ഫെഡറേഷൻ ജില്ല സമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്യുന്നുതളിപ്പറമ്പ്: കേരള ഗവ.കോൺട്രാക്ടേർസ് ഫെഡറേഷൻ ജില്ല സമ്മേളനം ബക്കളത്ത് ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. വർധിച്ചു വരുന്ന സിമൻറ്, കമ്പി വില നിയന്ത്രിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. ആന്തൂർ നഗരസഭ ചെയർമാൻ പി. മുകുന്ദൻ മുഖ്യാതിഥിയും ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറും മുൻ എം.എൽ.എയുമായ വി.കെ.സി. മമ്മദ് കോയ വിശിഷ്ടാതിഥിയുമായി. ജില്ല ആക്ടിങ് പ്രസിഡൻറ് കെ. ജയപ്രകാശൻ അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻറ് ഇ.പി. പ്രഭാകരൻ പ്രമേയവും ജോ.സെക്രട്ടറി എ. വിജയൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സി. അബ്ദുൽ കരീം, പി. മോഹൻദാസ്, ബി.എം. കൃഷ്ണൻ നായർ, കെ. സുമേഷ് എന്നിവർ സംസാരിച്ചു.
Next Story