Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Oct 2021 11:58 PM GMT Updated On
date_range 12 Oct 2021 11:58 PM GMTമോട്ടോർ തൊഴിലാളികളുടെ പ്രതിഷേധ ധർണ
text_fieldsമോട്ടോർ തൊഴിലാളികളുടെ പ്രതിഷേധ ധർണ കണ്ണൂർ: കേന്ദ്ര ഗതാഗത മന്ത്രാലയത്തിൻെറ റോഡ് ട്രാൻസ്പോർട്ട് മേഖലയിലെ അധികാരങ്ങളാകെ റോഡ് സുരക്ഷ ബോർഡ് എന്ന ഉദ്യോഗസ്ഥ വിഭാഗത്തിന് കൈമാറി രജിസ്്രടേഷൻ ഫീസും ഫിറ്റ്നസ് ഫീസും പതിന്മടങ്ങ് വർധിപ്പിച്ചും 15 വർഷം പഴക്കമുള്ള വാണിജ്യയാത്രാ വാഹനങ്ങൾ പൊളിച്ചടുക്കുന്ന നയത്തിനെതിരെയും ദിനംപ്രതി പെട്രോൾ,ഡീസൽ വിലയുയർത്തി മോട്ടോർ മേഖലയെ തകർത്തു തരിപ്പണമാക്കുന്ന മോദി സർക്കാറിനെതിരെയും പാചക വാതക വില കുത്തനെ ഉയർത്തി പൊതുജനത്തെ ശ്വാസം മുട്ടിക്കുന്ന നയത്തിനെതിരെയും മോട്ടോർ കോൺഫെഡറേഷൻ (സി.െഎ.ടി.യു) കണ്ണൂർ ജില്ലയിൽ 18 എരിയകളിലും കേന്ദ്രസർക്കാർ ഓഫിസുകളിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. ഓട്ടോ ടാക്സി, ലൈറ്റ് മോട്ടോർ, ലോറി, സ്വകാര്യ ബസ്, കെ.എസ്.ആർ.ടി.സി തൊഴിലാളികൾ പ്രതിഷേധ ധർണയിൽ പങ്കെടുത്തു.സമരത്തിൻെറ ജില്ലതല ഉദ്ഘാടനം കണ്ണൂർ ഹെഡ് പോസ്റ്റ് ഒാഫിസിനു മുന്നിൽ സി.െഎ.ടി.യു സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവൻ നിർവഹിച്ചു. കോൺഫെഡറേഷൻ ജില്ല പ്രസിഡൻറ് കെ.കെ. നാരായണൻ അധ്യക്ഷത വഹിച്ചു.തലശ്ശേരി ബി.എസ്.എൻ.എൽ ഓഫിസിനു മുന്നിൽ നടന്ന സമരം സി.െഎ.ടി.യു ജില്ല സെക്രട്ടറി ടി.പി. ശ്രീധരനും എടക്കാട് ഏരിയയിൽ പെരളശ്ശേരി പോസ്റ്റ് ഒാഫിസിന് മുന്നിൽ നടന്ന ധർണ മോട്ടോർ കോൺഫെഡറേഷൻ ജില്ല കൺവീനർ കെ. ജയരാജനും ഉദ്ഘാടനം ചെയ്തു. പി. ചന്ദ്രൻ അധ്യക്ഷതവഹിച്ചു. പാപ്പിനിശ്ശേരി ബി.എസ്.എൻ.എൽ ഓഫിസിനു മുന്നിൽ സി.െഎ.ടി.യു ഏരിയ സെക്രട്ടറി പി.കെ. സത്യൻ, മയ്യിലിൽ സി.െഎ.ടി.യു മയ്യിൽ ഏരിയ സെക്രട്ടറി കെ.വി. പവിത്രൻ എന്നിവരും ഉദ്ഘാടനം ചെയ്തു. കൂത്തുപറമ്പിൽ എൻ.കെ. ശ്രീനിവാസൻ മാസ്റ്റർ, പാനൂർ ഏരിയ ധർണ ചൊക്ലിയിൽ വി.കെ. രാഗേഷ്, അഞ്ചരക്കണ്ടി എരിയ ധർണ ചക്കരക്കല്ലിൽ സി.െഎ.ടി.യു എടക്കാട് ഏരിയ പ്രസിഡൻറ് കെ. ബഷീർ, പിണറായിയിൽ സി.െഎ.ടി.യു ഏരിയ സെക്രട്ടറി ടി. പ്രസാദ് എന്നിവരും ഉദ്ഘാടനം ചെയ്തു. ടി. അനിൽ അധ്യക്ഷത വഹിച്ചു.
Next Story