Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Oct 2021 11:58 PM GMT Updated On
date_range 12 Oct 2021 11:58 PM GMTമഴ: അഞ്ചരക്കണ്ടിയിൽ വ്യാപക നാശം
text_fieldsമഴ: അഞ്ചരക്കണ്ടിയിൽ വ്യാപക നാശം അഞ്ചരക്കണ്ടി: കനത്ത മഴയിൽ വീട് തകർന്നു. വീട്ടിൽ ഉറങ്ങുകയായിരുന്ന ഗൃഹനാഥൻ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. വേങ്ങാട് മെട്ടയിലെ കുഞ്ഞമ്മദിന്‍റെ വീടാണ് ചൊവ്വാഴ്ച പുലർച്ച നാലുമണിയോടെ മഴയിൽ തകർന്നു വീണത്. തനിച്ച് താമസിക്കുന്ന ഇദ്ദേഹം ശബ്ദം കേട്ട് ഉറക്കത്തിൽ നിന്നും എഴുന്നേറ്റപ്പോൾ വീടിന്‍റെ ഒരു ഭാഗം തകർന്നുവീണ കാഴ്ചയാണ് കണ്ടത്. ഉടൻ പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു. മരം കടപുഴകി ഗതാഗതം തടസ്സപ്പെട്ടു. അഞ്ചരക്കണ്ടി - ചാലോട് റോഡിൽ കുഴിമ്പാലോട് മെട്ടയിലാണ് കശുമാവ് കടപുഴകിയതിനെ തുടർന്ന് റോഡ് ഗതാഗതം തടസ്സപ്പെട്ടത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. പടുകൂറ്റൻ കശുമാവ് പൂർണമായും റോഡിലേക്ക് വീഴുകയായിരുന്നു. മട്ടന്നൂരിൽ നിന്നും ഫയർഫോഴ്സെത്തി മരം മുറിച്ചു മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.അടുത്തടുത്ത വീടുകളിൽ താമസിക്കുന്ന സഹോദരിമാരുടെ വീടിനു മുകളിൽ മതിൽ വീണ് കേടുപാട് പറ്റി. മുതുകുറ്റി റബർ തോട്ടത്തിന് സമീപം തൈക്കണ്ടി ഹിബാസ് നസീർ, മസ്ക്കൻ ഹൗസിൽ ടി.കെ. ഷംസീർ എന്നിവരുടെ വീടിനാണ് മതിലിടിഞ്ഞ് അടുക്കളയും കിണറും വീടിന്‍റെ ഉൾവശവും തകർന്നത്. ചൊവ്വാഴ്ച രാവിലെ ഏഴു മണിക്കാണ് സംഭവം. വീടിന്‍റെ ഉൾവശം പിറകിലേക്ക് തള്ളിയ നിലയിലാണുള്ളത്. എട്ട് ലക്ഷം രൂപയുടെ നഷ്ടമുള്ളതായി ഇരു വീട്ടുകാരും പറഞ്ഞു. വാരം കടാങ്കോട് ഹിറ മൻസിലിൽ മുജീബിന്‍റെ വീട്ടുമതിൽ കനത്ത മഴയിൽ തകർന്നു. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം.12 അടിയോളം ഉയരത്തിലുള്ള ചെങ്കല്ല് കൊണ്ട് കെട്ടിയ മതിലാണ് പൂർണമായും തകർന്നത്. മൂന്നുലക്ഷം രൂപയുടെ നഷ്ടമുള്ളതായി വീട്ടുകാർ പറഞ്ഞു. ചക്കരക്കല്ല് ചൂള തലമുണ്ടയിലെ സതിയുടെ വീട്ടുമതിൽ മഴയിൽ തകർന്നു. ചൊവ്വാഴ്ച രാവിലെയാണ് മതിൽ ഇടിഞ്ഞുവീണത്. കനത്ത മഴയിൽ കീഴല്ലൂർ ഡാമിലെ ജലവിതാനം ഉയർന്നു. ഡാമിനോട് അടുത്തുള്ള മാവിലാക്കൊവ്വൽ റോഡിലേക്ക് വെള്ളം കയറാവുന്ന സ്ഥിതിയാണ്. പുഴയോട് ചേർന്ന പ്രദേശമായതിനാൽ രാത്രിയിലും മഴ നിർത്താതെ പെയ്താൽ വീടുകളിലേക്കും വെള്ളം കയറാനുള്ള സാധ്യതയുണ്ട്. ചാമ്പാട്, കല്ലിക്കുന്ന്, ഊർപ്പള്ളി, മാമ്പ, ഓടക്കാട്, തട്ടാരിപ്പാലം വയൽ എന്നിവിടങ്ങളിലെ വയലുകളിലൊക്കെ പൂർണമായും വെള്ളം കയറിയ നിലയിലാണുള്ളത്. മഴ ശക്തമായാൽ കാർഷിക വിളകൾക്ക് നാശമുണ്ടാവുമെന്ന പേടിയിലാണ് കർഷകർ.CKL 1: മുതുകുറ്റിയിലെ നസീറിന്‍റെ വീട്ടുമതിൽ ഇടിഞ്ഞ് വീടിന്‍റെ മുൻവശത്തെ ഗ്രിൽസ് തകർന്ന നിലയിൽCKL 2 : വേങ്ങാട് മെട്ടയിലെ കുഞ്ഞമ്മദിന്‍റെ വീട് തകർന്ന നിലയിൽCKL 3: വാരം കടാങ്കോടിലെ മുജീബിന്‍റെ വീട്ടുമതിൽ തകർന്ന നിലയിൽ
Next Story