Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Oct 2021 11:58 PM GMT Updated On
date_range 12 Oct 2021 11:58 PM GMTഫോട്ടോഗ്രാഫര്‍: അപേക്ഷ ക്ഷണിച്ചു
text_fieldsഫോട്ടോഗ്രാഫര്‍: അപേക്ഷ ക്ഷണിച്ചുകണ്ണൂര്‍: ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസിലേക്ക് ഫോട്ടോഗ്രാഫര്‍മാരുടെ പാനല്‍ തയാറാക്കുന്നതിനായി യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.ഇന്‍ഫര്‍മേഷന്‍ ആൻഡ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പില്‍ കരാര്‍ ഫോട്ടോഗ്രാഫര്‍മാരായി സേവനമനുഷ്ഠിച്ചുള്ളവര്‍ക്കും പത്രസ്ഥാപനങ്ങളില്‍ ഫോട്ടോഗ്രാഫര്‍മാരായി സേവനമനുഷ്ഠിച്ചവര്‍ക്കും മുന്‍ഗണന. ഫോട്ടോഗ്രാഫര്‍മാര്‍ ഡിജിറ്റല്‍ എസ്.എല്‍.ആര്‍ /മിറര്‍ലെസ് കാമറകള്‍ ഉപയോഗിച്ച് ഹൈ റെസലൂഷന്‍ ചിത്രങ്ങള്‍ എടുക്കാന്‍ കഴിവുള്ളവരായിരിക്കണം. വൈഫൈ സംവിധാനമുള്ള കാമറകള്‍ കൈവശമുള്ളവര്‍ക്ക് മുന്‍ഗണന. വിശദവിവരങ്ങള്‍ സഹിതമുള്ള ബയോഡാറ്റ (സ്വന്തമായുള്ള കാമറയുടെ വിവരങ്ങള്‍ സഹിതം) ഒക്‌ടോബര്‍ 22ന് വൈകീട്ട് അഞ്ചിനുമുമ്പ് ഇന്‍ഫര്‍മേഷന്‍ ആൻഡ് പബ്ലിക്ക്റിലേഷന്‍സ് വകുപ്പ് കണ്ണൂര്‍ മേഖല ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസില്‍ സമര്‍പ്പിക്കണം.താൽക്കാലിക നിയമനംകണ്ണൂർ: ഗവ. പോളിടെക്‌നിക് കോളജില്‍ ഈ അധ്യയന വര്‍ഷം സിവില്‍ ഡിപ്പാര്‍ട്‌മൻെറില്‍ ട്രേഡ്‌സ്മാന്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താൽക്കാലിക നിയമനം നടത്തുന്നതിന് പാനല്‍ തയാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 0497 2835106.എംപ്ലോയ്‌മൻെറ് രജിസ്‌ട്രേഷന്‍ പുതുക്കാംകണ്ണൂർ: എംപ്ലോയ്‌മൻെറ് രജിസ്‌ട്രേഷന്‍ പുതുക്കാത്ത വിമുക്തഭടന്മാര്‍ക്ക് സീനിയോറിറ്റി നഷ്ടപ്പെടാതെ ജില്ല സൈനിക ക്ഷേമ ഓഫിസില്‍നിന്നും നവംബര്‍ 30നകം പുതുക്കാം. 2000 ജനുവരി ഒന്ന് മുതല്‍ 2021 ആഗസ്റ്റ് 31 വരെ കാലയളവില്‍ പുതുക്കാത്തവര്‍ക്കാണ് അവസരം.
Next Story