Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമത്സ്യമാർക്കറ്റിലെ...

മത്സ്യമാർക്കറ്റിലെ മോഷണത്തിന്​ തുമ്പ്

text_fields
bookmark_border
മത്സ്യമാർക്കറ്റിലെ മോഷണത്തിന്​ തുമ്പ്ചെറുപുഴ: ടൗണില്‍ പ്രവർത്തിക്കുന്ന പഞ്ചായത്ത്​വക മത്സ്യമാര്‍ക്കറ്റില്‍ മോഷണം നടത്തിയ ആളുടെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചു. ഇക്കഴിഞ്ഞ ഒന്നിന് രാത്രിയാണ് മോഷണം നടന്നത്. മോഷണം നടത്തിയ ആൾ സി.സി.ടി.വി കാമറ, ഹാര്‍ഡ് ഡിസ്‌ക്, മോണിറ്റര്‍ എന്നിവ തകർത്ത് വലിച്ചെറിഞ്ഞിരുന്നു. അന്നുതന്നെ മാര്‍ക്കറ്റിന്​ സമീപത്തെ പച്ചക്കറി കടയിലും മോഷണശ്രമം നടന്നു. കഴിഞ്ഞ ദിവസം പുഴയോരത്ത്​ നിന്നും കമ്പ്യൂട്ടർ ഹാർഡ് ഡിസ്ക് കണ്ടെടുത്തതിനെ തുടർന്നാണ് മോഷണ ദൃശ്യങ്ങൾ ലഭിച്ചത്. പ്രതിയെ കണ്ടെത്താൻ ചെറുപുഴ പൊലീസ് അന്വേഷണം ഊർജിതമാക്കി.
Show Full Article
TAGS:
Next Story