Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസർവകലാശാല അത്​ലറ്റിക്...

സർവകലാശാല അത്​ലറ്റിക് മീറ്റ് ഇന്ന്‍ സമാപിക്കും

text_fields
bookmark_border
സർവകലാശാല അത്​ലറ്റിക് മീറ്റ് ഇന്ന്‍ സമാപിക്കും മാങ്ങാട്ടുപറമ്പ്: കണ്ണൂർ സർവകലാശാലയുടെ 2020 -21 വർഷത്തെ അത്​ലറ്റിക് മീറ്റ് ചൊവ്വാഴ്ച വൈകീട്ട്​ സമാപിക്കും. മേളയുടെ രണ്ടാം ദിവസത്തെ മത്സരങ്ങൾ പൂർത്തിയായപ്പോൾ പുരുഷ വിഭാഗത്തിൽ സ്കൂൾ ഓഫ് ഫിസിക്കൽ എജുക്കേഷൻ 43 പോയൻറുമായി ഒന്നാം സ്ഥാനത്തും കാസർകോട്​ ഗവ. കോളജ് 20 പോയൻറുമായി രണ്ടാം സ്ഥാനത്തും 14 പോയൻറുമായി പയ്യന്നൂർ കോളജ് മൂന്നാം സ്ഥാനത്തുമാണ്.വനിത വിഭാഗത്തിൽ തലശ്ശേരി ബ്രണ്ണൻ കോളജ് 36 പോയൻറുമായി ഒന്നാം സ്ഥാനത്താണ്​. 21 പോയൻറ്​ നേടി സ്കൂൾ ഓഫ് ഫിസിക്കൽ എജുക്കേഷൻ രണ്ടാം സ്ഥാനത്തും 17 പോയൻറുമായി മാടായി കോളജ് മൂന്നാം സ്ഥാനത്തുമുണ്ട്.---------------------------------------ഇവർ ജേതാക്കൾ: പുരുഷ വിഭാഗം റിലേ -1. കാസർകോട്​ ഗവ. കോളജ്, 2. മാങ്ങാട്ടുപറമ്പ് സ്കൂൾ ഓഫ് ഫിസിക്കൽ എജുക്കേഷൻ. ഹാമർ ത്രോ -1. പി.വി. മൃദുലാൽ -സ്കൂൾ ഓഫ് ഫിസിക്കൽ എജുക്കേഷൻ, 2. എൻ. പ്രണവ് -പയ്യന്നൂർ കോളജ്. വനിത വിഭാഗം റിലേ -1. സ്കൂൾ ഓഫ് ഫിസിക്കൽ എജുക്കേഷൻ, 2. തലശ്ശേരി ബ്രണ്ണൻ കോളജ്. ഹാമർത്രോ -1. പി.എ. രഞ്ജു -മാടായി കോളജ്, 2. എസ്. റസീന -തലശ്ശേരി ബ്രണ്ണൻ കോളജ്. പുരുഷവിഭാഗം 100 മീ. -1 പി.ആർ. നുജിത്ത് രാജ് -കാസർകോട്​ ഗവ. കോളജ്, 2. പി.ടി.പി. മുഹമ്മദ് നസീബ് -സ്കൂൾ ഓഫ് ഫിസിക്കൽ എജുക്കേഷൻ. 400 മീ. -1. പി. ബിബിൻ കുമാർ- സ്കൂൾ ഓഫ് ഫിസിക്കൽ എജുക്കേഷൻ 2. പി. അജ്നാസ് -എസ്.എൻ കോളജ്. 1500 മീ.-1. സി.പി. അഭിമന്യു -സ്കൂൾ ഓഫ് ഫിസിക്കൽ എജുക്കേഷൻ, 2. എ.എസ്. ശ്രീരാഗ് -പീപ്​ൾസ് മുന്നാട്.5000 മീ- 1. എ.എസ്. ശ്രീരാഗ് -പീപ്​ൾസ് മുന്നാട്, 2. കെ.എസ്. വിഷ്ണു പ്രസാദ് - പീപ്​ൾസ് മുന്നാട്. 110 മീ. ഹഡിൽസ് -1. ഇ.പി. ഹബീബ് -പയ്യന്നൂർ കോളജ്, 2. സനിദ് -കാസർകോട്​ ഗവ. കോളജ്.ലോങ് ജംപ് - 1. ഫെബി തോമസ്, സ്കൂൾ ഓഫ് ഫിസിക്കൽ എജുക്കേഷൻ, 2. വി. രാഹുൽ -സ്കൂൾ ഓഫ് ഫിസിക്കൽ എജുക്കേഷൻ. ജാവലിൻ ത്രോ -1. നിബിൻ ജോൺ -തലശ്ശേരി ബ്രണ്ണൻ കോളജ്​, 2. കെ.എസ്. വിഷ്ണു -സ്കൂൾ ഓഫ് ഫിസിക്കൽ എജുക്കേഷൻ. ഹൈജംപ് -1. യദുകൃഷ്ണൻ -പയ്യന്നൂർ കോളജ്, 2. ഡാനി ജേക്കബ് -തലശ്ശേരി ബ്രണ്ണൻ. ഷോട്പുട്ട് -1. കെ.സി. സിദ്ധാർഥ്​ -നവജ്യോതി ചെറുപുഴ, 2. നവീൻ ജോർജ് -മാനന്തവാടി ഗവ. കോളജ്. 20 കി.മീ. നടത്തം -1. അമൽ സോമൻ -സ്കൂൾ ഓഫ് ഫിസിക്കൽ എജുക്കേഷൻ, 2. ഇമ്മാനുവൽ ജോസഫ് - ശ്രീകണ്ഠപുരം കോളജ്. -----------------------------------------------------------------------ഫോട്ടോ: 1. പി.വി. മൃദുലാൽ (ഹാമർ ത്രോ) 2. പി.എ. രഞ്ജു (ഹാമർ ത്രോ)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story