Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Sept 2021 5:28 AM IST Updated On
date_range 17 Sept 2021 5:28 AM ISTഎ.സി. വര്‍ക്കിയുടെ ഓർമകൾക്ക് ഇന്ന് നാലാണ്ട്
text_fieldsbookmark_border
എ.സി. വര്‍ക്കിയുടെ ഓർമകൾക്ക് ഇന്ന് നാലാണ്ട് Photo: kel AC Varkeyഎ.സി. വർക്കിസ്വന്തം ലേഖകൻഗാന്ധിയെന്നും അറിയപ്പെട്ടിരുന്ന ഫാർമേഴ്സ് റിലീഫ് ഫോറം സ്ഥാപകൻ എ.സി. വര്‍ക്കിയുടെ ഓർമകൾക്ക് ഇന്ന് അഞ്ചാണ്ട് തികയുന്നു. കാര്‍ഷിക കടം എഴുതിത്തള്ളുന്നതിനും വിദ്യാഭ്യാസ വായ്പകള്‍ അനുവദിക്കുന്നതിനുമുള്ള സമരരംഗത്ത് അദ്ദേഹം നിര്‍ണായക സ്ഥാനം വഹിച്ചിരുന്നു. നീര ശീതളപാനീയം നിര്‍മാണത്തിലും വിപണനത്തിലും മുഖ്യപങ്കുവഹിച്ച എ.സി. വര്‍ക്കി, കർഷകർക്കെതിരെ ബാങ്കുകൾ മുഴക്കിയ ചെണ്ടകൊട്ടി വിളംബരം നിർത്തലാക്കുന്നതിനു പടവാളേന്തിയ പോരാളിയായിരുന്നു. കാര്‍ഷിക സമര കരുത്തിന് പുത്തന്‍ അധ്യായങ്ങള്‍ രചിച്ച വിപ്ലവ വീര്യമായിരുന്നു അദ്ദേഹമെന്ന് കർഷകർ അനുസ്മരിക്കുന്നു. കർഷക രക്ഷക്കായി മുന്നണിപ്പോരാളിയായി വർത്തിച്ച അദ്ദേഹം അതോടെ കർഷക ഗാന്ധിയായി. അങ്ങനെ പിറവിയെടുത്ത പ്രസ്ഥാനമാണ് ഫാര്‍മേഴ്‌സ് റിലീഫ് ഫോറം. കര്‍ഷകരുടെ മിത്രവും ധനകാര്യ സ്ഥാപനങ്ങളുടെ പ്രഖ്യാപിത ശത്രുവുമായി അദ്ദേഹം മാറി. റെയില്‍വേ ബജറ്റിൻെറ മാതൃകയില്‍ കാര്‍ഷിക ബജറ്റ് യാഥാര്‍ഥ്യമാക്കുമെന്നായിരുന്നു വര്‍ക്കിയുടെ പ്രതീക്ഷ. 2016 സെപ്റ്റംബർ 17നാണ്, 62ാം വയസ്സിൽ അദ്ദേഹം വിടചൊല്ലിയത്. ഓർമദിനത്തിൽ നടവയൽ ഗ്രാമത്തിൽ പ്രത്യേക അനുസ്മരണ ചടങ്ങ് നടത്തും. അദ്ദേഹത്തിന്‍റെ വിയോഗം മൂലമുണ്ടായ വിടവ് അപരിഹാര്യമായി തുടരുന്നതായി സഹപ്രവർത്തകരും ആത്‌മമിത്രങ്ങളുമായ തോമസ് കളപ്പുര, ടോമി മാത്യു നടവയൽ തുടങ്ങിയവർ അനുസ്മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story