Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Sep 2021 11:58 PM GMT Updated On
date_range 16 Sep 2021 11:58 PM GMT'ഒന്നാണ് നമ്മൾ' പദ്ധതിക്ക് തുടക്കം
text_fields'ഒന്നാണ് നമ്മൾ' പദ്ധതിക്ക് തുടക്കംശ്രീകണ്ഠപുരം: ഇരിക്കൂർ ബി.ആർ.സിയുടെ നേതൃത്വത്തിൽ നടത്തുന്ന 'ഒന്നാണ് നമ്മൾ' പദ്ധതിക്ക് ഉപജില്ലയിൽ തുടക്കമായി. സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ട കുട്ടികളെ ഉൾപ്പെടുത്തി രൂപവത്കരിക്കുന്ന വാട്സ്ആപ് കൂട്ടായ്മയാണ് 'ഒന്നാണ് നമ്മൾ'. ഒന്ന് മുതൽ ഏഴുവരെ ക്ലാസിൽ പഠിക്കുന്ന കുട്ടികളാണ് കൂട്ടായ്മയിലുള്ളത്. വിദ്യാഭ്യാസപരമായ അറിവുകൾ, കൗൺസലിങ് ക്ലാസുകൾ, കഥകൾ, പാട്ടുകൾ, വിവിധ മേഖലകളിൽ പരിശീലന പരിപാടികൾ, മറ്റ് സർഗാത്മക പ്രവർത്തനങ്ങൾ തുടങ്ങി ഉന്നമനത്തിനായി പ്രയോജനപ്പെടുന്ന ഏതൊരു കാര്യത്തെയും കുട്ടികളിൽ എത്തിക്കുകയെന്നതാണ് ലക്ഷ്യം. പദ്ധതിയുടെ ഉപജില്ലതല ഉദ്ഘാടനം സജീവ് ജോസഫ് എം.എൽ.എ നിർവഹിച്ചു. സമഗ്ര ശിക്ഷ കേരളം ജില്ല പ്രോജക്ട് കോഒാഡിനേറ്റർ ടി.പി. അശോകൻ അധ്യക്ഷത വഹിച്ചു. എ.ഇ.ഒ കെ. ദിനേശൻ, ഡയറ്റ് ഫാൽക്കറ്റി എസ്.കെ. ജയദേവൻ, ബി.പി.സി ടി.വി.ഒ. സുനിൽകുമാർ, എച്ച്.എം ഫോറം കൺവീനർ ടി. സണ്ണി ജോൺ, ക്ലസ്റ്റർ കോഒാഡിനേറ്റർ കെ.സി. ജോസഫ് എന്നിവർ സംസാരിച്ചു.
Next Story