Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Sep 2021 11:58 PM GMT Updated On
date_range 14 Sep 2021 11:58 PM GMTഅപകടയാത്രക്ക് തടയിടാൻ റിഫ്ലക്ടർ സിഗ്നൽ
text_fieldsഅപകടയാത്രക്ക് തടയിടാൻ റിഫ്ലക്ടർ സിഗ്നൽphoto sandeep അപകടങ്ങൾ ഒഴിവാക്കാൻ താഴെചൊവ്വ മുതൽ പുതിയതെരു വരെ റിഫ്ലക്ടർ സിഗ്നൽ സ്ഥാപിക്കുംകണ്ണൂർ: നഗരത്തിൽ ഡിവൈഡർ വില്ലനായിട്ട് കാലമേറെയായി. ഇതിൻെറ ഫലമായി അപകടങ്ങൾ തുടർക്കഥയാണ്. രാത്രി കാലങ്ങളിലാണ് ഡിവൈഡറുകളിൽ ഇടിച്ചും കയറിയും വാഹനാപകടങ്ങൾ കൂടുതലായും നടക്കുന്നത്. ഇതേത്തുടർന്ന് കണ്ണൂർ ട്രാഫിക് പൊലീസ്, ഡിവൈഡറുകളിൽ റിഫ്ലക്ടറുകൾ സ്ഥാപിക്കാൻ തുടങ്ങി. കണ്ണൂരിലെ എ.കെ ഇൻറീരിയോ എന്ന സ്ഥാപനത്തിൻെറ സഹകരണത്തോടെയാണ് കണ്ണൂർ ട്രാഫിക് പൊലീസ് താഴെചൊവ്വ മുതൽ പുതിയതെരു വരെ റിഫ്ലക്ടർ സിഗ്നൽ സ്ഥാപിക്കുന്നത്. ഇതിൽ താഴെചൊവ്വ, താണ, മക്കാനി, പള്ളിക്കുന്ന്, പൊടിക്കുണ്ട് എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം റിഫ്ലക്ടർ സിഗ്നൽ സ്ഥാപിച്ചുകഴിഞ്ഞു. ട്രാഫിക് എസ്.ഐ വി.വി. മനോജ് കുമാറിൻെറ നേതൃത്വത്തിലാണ് ഇവ സ്ഥാപിച്ചത്. വാഹനാപകടങ്ങൾ പതിവായതോടെ പലയിടത്തും ഡിവൈഡറുകൾ തകർന്നിട്ടുണ്ട്. വാഹനത്തിലുള്ളവർക്ക് പരിക്കേൽക്കുന്നുമുണ്ട്. റിഫ്ലക്ടറുകൾക്ക് പുറമെ നഗരത്തിലെ വെളിച്ചക്കുറവ് പരിഹരിക്കാനുള്ള സംവിധാനവും വേണം. റിഫ്ലക്ടറുകൾ സ്ഥാപിച്ചതിൻെറ ഗുണം പൂർണതോതിൽ കിട്ടണമെങ്കിൽ ഇതും കൂടി വേണമെന്നതാണ് അവസ്ഥ.
Next Story