Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sep 2021 11:59 PM GMT Updated On
date_range 11 Sep 2021 11:59 PM GMTപിലാത്തറ ലാസ്യ ഇനി ആർട്സ് ആൻഡ് സയൻസ് കോളജ്
text_fieldsപിലാത്തറ ലാസ്യ ഇനി ആർട്സ് ആൻഡ് സയൻസ് കോളജ്ഹനുമാരമ്പലത്തിന് സമീപം കല്ലംവള്ളി റോഡിൽ അഞ്ച് ഏക്കർ ഭൂമിയിൽ പുതിയ കാമ്പസ് നിർമിക്കുംപിലാത്തറ: കണ്ണൂർ സർവകലാശാലക്ക് കീഴിൽ 2011 മുതൽ പിലാത്തറയിൽ പ്രവർത്തിക്കുന്ന ലാസ്യ കോളജ് ഓഫ് ഫൈൻ ആർട്സ്, ആർട്സ് ആൻഡ് സയൻസ് കോളജ് ആവുന്നു. ചെറുതാഴം ഹനുമാരമ്പലത്തിന് സമീപം കല്ലംവള്ളി റോഡിലുള്ള അഞ്ച് ഏക്കർ ഭൂമിയിൽ പുതിയ കാമ്പസ് നിർമിക്കാനും ആർട്സ് ആൻഡ് സയൻസ് കോളജായി മാറ്റാനും സർക്കാർ അനുമതി ലഭിച്ചു. കോളജിെന ആർട്സ് ആൻഡ് സയൻസ് കോളജായി മാറ്റാൻ കണ്ണൂർ സർവകലാശാലയാണ് അപേക്ഷ നൽകിയിരുന്നത്.ഭരതനാട്യത്തിൽ ബിരുദം, ബിരുദാനന്തര ബിരുദം, കർണാടക സംഗീതത്തിൽ ബിരുദം എന്നീ കോഴ്സുകൾ നടത്തുന്ന മലബാറിലെ ഏക കോളജാണ് ലാസ്യ കോളജ് ഓഫ് ഫൈൻ ആർട്സ്. 1993ൽ രൂപവത്കരിച്ച ചാരിറ്റബിൾ സൊസൈറ്റിയായ ലാസ്യ കലാക്ഷേത്രയുടെ കീഴിലാണ് ലാസ്യ കോളജ് പ്രവർത്തിക്കുന്നത്.സർക്കാറിൻെറ പുതിയ തീരുമാനപ്രകാരം നിലവിലുള്ള കോഴ്സുകളിൽ സീറ്റുകൾ വർധിപ്പിക്കാനും പുതിയ കോഴ്സുകൾ ആരംഭിക്കാനും കഴിയുമെന്ന് പ്രിൻസിപ്പൽ ഡോ. ലത ഇടവലത്ത് വാർത്തസമ്മേളനത്തിൽ അറിയിച്ചു. സിദ്ധാർഥൻ വണ്ണാറത്ത്, അശോകൻ തളിപ്പറമ്പ്, കെ.എം. ദിവാകരൻ മാസ്റ്റർ, പി.വി. രാജീവൻ, തമ്പാൻ കാമ്പ്രത്ത്, ടി.വി. ബാലകൃഷ്ണൻ എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Next Story