Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Sep 2021 11:58 PM GMT Updated On
date_range 9 Sep 2021 11:58 PM GMTആയുർവേദ മെഡിക്കല്‍ ഓഫിസര്‍ നിയമനം
text_fieldsആയുർവേദ മെഡിക്കല്‍ ഓഫിസര്‍ നിയമനംകണ്ണൂർ: ഭാരതീയ ചികിത്സ വകുപ്പ് സാമൂഹിക നീതി വകുപ്പുമായി ചേര്‍ന്ന് അഴീക്കോട് ഗവ. വൃദ്ധസദനത്തില്‍ നടപ്പാക്കുന്ന വയോമിത്രം പദ്ധതിയില്‍ ഒഴിവുള്ള മെഡിക്കല്‍ ഓഫിസര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബി.എ.എം.എസ്, ടി.സി.എം രജിസ്‌ട്രേഷനാണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ 15ന് രാവിലെ 10.30ന് സിവില്‍ സ്റ്റേഷന് അഡീഷനല്‍ ബ്ലോക്കിലെ ഭാരതീയ ചികിത്സ വകുപ്പ് ഓഫിസില്‍ ഹാജരാവണം. ഫോണ്‍: 0497 2700911.-------------------------------------------ഗെസ്റ്റ് അധ്യാപക നിയമനംകണ്ണൂർ: കൃഷ്ണമേനോന് സ്മാരക ഗവ. വനിത കോളജില്‍ ജേണലിസം ഗെസ്റ്റ് ലെക്ചററെ നിയമിക്കുന്നു. കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കോഴിക്കോട് ഓഫിസില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ 20ന് രാവിലെ 11ന് പ്രിന്‍സിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം.-------------------------------------------------------------------------സൈക്കോളജി അപ്രൻറിസ് നിയമനംകണ്ണൂർ: പെരിങ്ങോം ഗവ. കോളജില്‍ ഈ അധ്യയന വര്‍ഷം സൈക്കോളജി അപ്രൻറിസിനെ നിയമിക്കുന്നു. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. ക്ലിനിക്കല്‍ സൈക്കോളജി, പ്രവൃത്തി പരിചയം എന്നിവ അഭിലഷണീയം. ഉദ്യോഗാര്‍ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം സെപ്റ്റംബര്‍ 18ന് രാവിലെ 11ന് മുഖാമുഖത്തിന് കോളജില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 04985 295440.----------------------------------------
Next Story