Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവാക്​സിൻ ക്ഷാമം...

വാക്​സിൻ ക്ഷാമം രൂക്ഷം; ആയിരത്തിൽ താഴാതെ കോവിഡ്

text_fields
bookmark_border
വാക്​സിൻ ക്ഷാമം രൂക്ഷം; ആയിരത്തിൽ താഴാതെ കോവിഡ്​-ഇന്ന്​ കുത്തിവെപ്പില്ലകണ്ണൂർ: ജില്ലയിൽ കോവിഡ്​ രോഗികളുടെ എണ്ണം കുറവില്ലാതെ തുടരുന്നു. വാക്​സിൻ ക്ഷാമവും രൂക്ഷമാണ്​. വാക്സിന്‍ സറ്റോക്ക് ഇല്ലാത്തതിനാല്‍ വ്യാഴാഴ്​ച സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ വാക്സിനേഷന്‍ ഉണ്ടായിരിക്കില്ല. ചൊവ്വാഴ്​ചയും നിയന്ത്രിതമായി മാത്രമാണ്​ വാക്​സിൻ നൽകിയത്​. ബുധനാഴ്ച 1433 പേര്‍ക്ക് കോവിഡ് സ്​ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 1403 പേര്‍ക്കും ഇതരസംസ്ഥാനത്തു നിന്നെത്തിയ ആറുപേർക്കും വിദേശത്തുനിന്നെത്തിയ ഒരാൾക്കും 23 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 14.52 ശതമാനമാണ്​ രോഗസ്​ഥിരീകരണ നിരക്ക്​. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്​ത പോസിറ്റിവ് കേസുകള്‍ 2,38,975 ആയി. ഇവരില്‍ 1984 പേര്‍ ബുധനാഴ്ച രോഗമുക്തി നേടി. ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 2,26,044 ആയി. 1452 പേര്‍ മരിച്ചു. 9398 പേര്‍ ചികിത്സയിലാണ്. 8442 പേര്‍ വീടുകളിലും 956 പേര്‍ വിവിധ ആശുപത്രികളിലുമാണ്​ കഴിയുന്നത്. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 34,718 പേരാണ്. ഇതില്‍ 33,782 പേര്‍ വീടുകളിലും 936 പേര്‍ ആശുപത്രികളിലുമാണ് കഴിയുന്നത്.സൗജന്യ ആർ.ടി.പി.സി.ആര്‍ പരിശോധനജില്ലയില്‍ വ്യാഴാഴ്​ച മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ ആർ.ടി.പി.സി.ആര്‍ പരിശോധന നടത്തും. പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍ കാര്‍ത്തികപുരം, യുവജന ഗ്രന്ഥാലയം കയരളം ഒറപ്പൊടി, ആറാംകോട്ടം എല്‍.പി സ്‌കൂള്‍ ചിറക്കല്‍, ദേശസേവ യു.പി സ്‌കൂള്‍ കണ്ണാടിപ്പറമ്പ്, അഴീക്കോട് സി.എച്ച്.സി, കായലോട്​ വയോജന വിശ്രമ കേന്ദ്രം, തൃപ്രങ്ങോട്ടൂര്‍ തെണ്ടംപറമ്പ് എൽ.പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മുതൽ മൂന്നുവരെയും എട്ടിക്കുളം പി.എച്ച്.സി, കീഴ്പ്പള്ളി ബി.പി.എച്ച്.സി എന്നിവിടങ്ങളില്‍ 10 മുതല്‍ ഉച്ച 12.30 വരെയും രാമന്തളി പി.എച്ച്.സി, കണിച്ചാര്‍ അണുങ്ങോട് സാംസ്‌കാരിക നിലയം എന്നിവിടങ്ങളില്‍ ഉച്ച രണ്ടുമുതല്‍ നാലു വരെയുമാണ് സൗജന്യ പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്.
Show Full Article
TAGS:
Next Story