Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sep 2021 11:58 PM GMT Updated On
date_range 8 Sep 2021 11:58 PM GMTറോഡ് നവീകരണപ്രവൃത്തിയിൽ തിരിമറിയെന്ന്
text_fieldsറോഡ് നവീകരണപ്രവൃത്തിയിൽ തിരിമറിയെന്ന്ഇരിട്ടി: അയ്യങ്കുന്ന് പഞ്ചായത്തിൽ പത്തോളം റോഡുകളുടെ നവീകരണത്തിനുള്ള 50 ലക്ഷം രൂപയുടെ കരാർ ഭരണസമിതി അറിയാതെ കൈമാറാൻ നീക്കംനടക്കുന്നതായി പ്രതിപക്ഷ എൽ.ഡി.എഫ് അംഗങ്ങൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. പ്രവൃത്തി ടെൻഡർ ചെയ്യുന്നകാര്യം ഭരണസമിതി യോഗത്തിൽ അജണ്ടയായി എത്തിയിരുന്നില്ല. പ്രസിഡൻറ്, സ്ഥിരം സമിതി ചെയർമാൻ, സെക്രട്ടറി എന്നിവർ അറിയാതെയാണ് ടെൻഡർ നടപടികൾ പൂർത്തിയാക്കിയത്. കെട്ടിടനികുതി ഒടുക്കാത്തതിൻെറ പേരിൽ ചിലർക്കെതിരെ നിയമനടപടി സ്വീകരിക്കാനുള്ള ഭരണസമിതി തീരുമാനം ദുരൂഹമാണ്. വാർഡ് അംഗങ്ങളെ മുഖവിലക്ക് എടുക്കാതെ ചിലരുടെ സ്വാർഥ താൽപര്യമാണ് നിയമനടപടിക്ക് പിന്നിലെന്ന് എൽ.ഡി.എഫ് അംഗങ്ങൾ ആരോപിച്ചു. ജില്ല ഭരണകൂടത്തിൻെറ അനുമതി വാങ്ങാതെ കുടിവെള്ളവിതരണത്തിൻെറ പേരിൽ പഞ്ചായത്തിൽനിന്ന് പണം തട്ടിയെടുക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. ഇതിന് വഴങ്ങാത്ത സെക്രട്ടറിയെ ഭീഷണിപ്പെടുത്തി ഫയലിൽ ഒപ്പിടുവിക്കാനുള്ള ശ്രമം നടന്നു. ഭീഷണി പേടിച്ച് രണ്ടു ദിവസമായി സെക്രട്ടറി പഞ്ചായത്ത് ഓഫിസിൽ ഹാജരായിട്ടില്ല. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും ഫണ്ട് വിതരണത്തിലും സുതാര്യത ഉറപ്പാക്കാൻ കഴിഞ്ഞിട്ടില്ല. പഞ്ചായത്തിൽ ഒഴിവില്ലാത പാർട്ട് ടൈം സ്വീപ്പർ തസ്തികയിൽ നിയമനം നടത്തി പൊതുപണം കൊള്ളയടിക്കുകയാണ്. ഇല്ലാത്ത തസ്തികയിൽ നിയമനം നേടിയവരെ പിരിച്ചുവിട്ടുകൊണ്ടുള്ള പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഉത്തരവ് അംഗീകരിക്കാതെ പരിച്ചുവിട്ടവരെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കുന്ന സമീപനമാണ് ഉണ്ടായിരിക്കുന്നത്. പഞ്ചായത്തംഗങ്ങളായ സിബി വാഴക്കാല, ബിജോയി പ്ലാത്തോട്ടം, ഷൈനി വർഗീസ്, എൽ.ഡി.എഫ് നേതാക്കളായ എൻ.പി. ജോസഫ്, സലി ജോസഫ്, ജോർജ് ഓരത്തേൽ, എം.എ. ആൻറണി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Next Story