Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sept 2021 5:28 AM IST Updated On
date_range 8 Sept 2021 5:28 AM ISTഅപേക്ഷ തീയതി നീട്ടി
text_fieldsbookmark_border
അപേക്ഷ തീയതി നീട്ടിതോട്ടട: ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂള്‍ കാമ്പസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങില്‍ ദ്വിവത്സര ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മൻെറ്സ് ടെക്‌നോളജി കോഴ്സിലേക്കുള്ള അപേക്ഷ തീയതി നീട്ടി. അടിസ്ഥാന യോഗ്യത 10ാം ക്ലാസ്. ഉയര്‍ന്ന പ്രായപരിധി ഇല്ല. അപേക്ഷയും പ്രോസ്പെക്ടസും www.sitttrkerala.ac.in ല്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ, സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, 25 രൂപ രജിസ്ട്രേഷന്‍ ഫീസ്, സംവരണ വിഭാഗത്തില്‍പെട്ടവര്‍ ബന്ധപ്പെട്ട രേഖകള്‍ എന്നിവ സഹിതം സെപ്റ്റംബര്‍ 15നകം സ്‌കൂള്‍ ഓഫിസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 9946521962.--------------------------------------സ്വയംതൊഴില്‍ വായ്പ കണ്ണൂർ: സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന വിധവകള്‍ക്ക് സ്വയംതൊഴില്‍ ധനസഹായം നല്‍കുന്നതിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. 55ന് താഴെ പ്രായമുള്ള വിധവകള്‍ക്ക് അപേക്ഷിക്കാം. വാര്‍ഷികവരുമാനം ഒരുലക്ഷം രൂപയില്‍ കവിയരുത് (ബി.പി.എല്‍/മുന്‍ഗണന വിഭാഗത്തില്‍പെടുന്നവര്‍ക്ക് മുന്‍ഗണന). സംരംഭം ഒറ്റക്കോ ഗ്രൂപ്പായോ നടത്താം. ജില്ലയില്‍നിന്ന് പരമാവധി 10 പേര്‍ക്ക് സഹായം ലഭിക്കും. കുടുംബശ്രീ യൂനിറ്റുകള്‍, സ്വയംസഹായ സംഘങ്ങള്‍, വനിത കൂട്ടായ്മകള്‍ തുടങ്ങിയ ഗ്രൂപ്പുകളില്‍ ഉള്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന ലഭിക്കും. 18ന് താഴെ പ്രായമുള്ള കുട്ടികളുള്ളവര്‍, ഭിന്നശേഷിക്കാരായ മക്കളുള്ളവര്‍, പെണ്‍കുട്ടികള്‍ മാത്രമുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും. ആശ്വാസകിരണം, പെന്‍ഷന്‍, വിധവ പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്കും അപേക്ഷിക്കാം. തദ്ദേശ സ്വയംഭരണ സ്ഥാപനം വഴിയോ മറ്റ് സര്‍ക്കാര്‍തലത്തിലോ സ്വയം തൊഴില്‍ ചെയ്യുന്നതിന് ധനസഹായം ലഭിച്ചിട്ടുള്ളവര്‍ ഈ ആനുകൂല്യത്തിന് അര്‍ഹരല്ല. സഹായഹസ്തം പദ്ധതിപ്രകാരം മുന്‍വര്‍ഷം ധനസഹായം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. അപേക്ഷയും വിശദവിവരങ്ങളും www.schemes.wcd.kerala.gov.in എന്ന വൈബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0497 2700708.-------------------------അപേക്ഷ ക്ഷണിച്ചുകണ്ണൂർ: ഐ.എച്ച്.ആർ.ഡിയുടെ കീഴില്‍ കണ്ണൂര്‍ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള പട്ടുവം, ചീമേനി, കൂത്തുപറമ്പ്, പയ്യന്നൂര്‍, മഞ്ചേശ്വരം, മാനന്തവാടി അപ്ലൈഡ് സയന്‍സ് കോളജുകളിലേക്ക് 2021-22 അധ്യയനവര്‍ഷത്തില്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോളജുകള്‍ക്ക് നേരിട്ട് അഡ്മിഷന് നടത്താവുന്ന 50 ശതമാനം സീറ്റുകളിലാണ് പ്രവേശനം. അപേക്ഷ www.ihrdadmissions.org ലൂടെ സെപ്റ്റംബര്‍ എട്ടിന് രാവിലെ 10 മുതല്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഓരോ കോളജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിൻറൗട്ട്, 500 രൂപ രജിസ്ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളജില്‍ നല്‍കണം. എസ്.സി–എസ്.ടി വിഭാഗങ്ങള്‍ക്ക് ഫീസ് 200 രൂപ. അതത് കോളജുകളില്‍ നേരിട്ടും അപേക്ഷിക്കാം. ഫോണ്‍: പട്ടുവം- 04602206050, 8547005048, ചീമേനി- 04672257541, 8547005052, കൂത്തുപറമ്പ്- 04902362123, 8547005051, പയ്യന്നൂര്‍- 04972877600, 8547005059, മഞ്ചേശ്വരം- 04998215615, 8547005058, മാനന്തവാടി- 04935245484, 8547005060.................
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story