Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sept 2021 5:28 AM IST Updated On
date_range 8 Sept 2021 5:28 AM ISTസ്മാർട്ടാകാൻ ആയുർവേദ ആശുപത്രി
text_fieldsbookmark_border
സ്മാർട്ടാകാൻ ആയുർവേദ ആശുപത്രിപടം -ayurveda hospital -ജില്ല ആയുർവേദ ആശുപത്രിയിൽ നവീകരണം പൂർത്തിയാകുന്ന ഒ.പി ബ്ലോക്ക് ഒ.പി ബ്ലോക്ക് നവീകരണം അന്തിമഘട്ടത്തിൽ കണ്ണൂർ: ജില്ല ആയുർവേദ ആശുപത്രി സ്മാർട്ടാകാനുള്ള തയാറെടുപ്പിലാണ്. ഇതിനായുള്ള ഒ.പി ബ്ലോക്കിൻെറ നവീകരണം അന്തിമഘട്ടത്തിലെത്തി. 32 ലക്ഷം ചെലവഴിച്ചുള്ള നവീകരിച്ച ഒ.പി ബ്ലോക്കിൻെറ ഉദ്ഘാടനം ഒരു മാസത്തിനകം നടക്കും. ജില്ല പഞ്ചായത്ത്, ദേശീയ ആയുഷ് മിഷൻ എന്നിവയുടെ ഫണ്ട് ഉപയോഗിച്ചാണ് നവീകരണം നടക്കുന്നത്. പുതിയ ഒ.പി ബ്ലോക്കിൽ വിശാലമായ കാൻറീൻ, കോൺഫറൻസ് ഹാൾ എന്നിവ ഒരുക്കുന്നുണ്ട്. ആശുപത്രി കവാടത്തോടുചേർന്ന് നിർമിച്ച മൂന്നുനില കെട്ടിടത്തിലാണ് പുതിയ സൗകര്യം ഒരുക്കിയിരിക്കുന്നത്. 70 ലക്ഷം ചെലവഴിച്ചാണ് കെട്ടിടം പ്രവൃത്തി പൂർത്തിയാകുന്നത്. ഡിജിറ്റൽ ടോക്കൺ സംവിധാനം, കൂടുതൽ ഇരിപ്പിടങ്ങൾ എന്നിവയൊരുക്കുന്നതോടെ രോഗികൾക്ക് ദീർഘനേരം കാത്തിരിക്കേണ്ട സ്ഥിതി മാറും. 100 കിടക്കകളുള്ള ജനറൽ വാർഡിൽ 50 രോഗികളെയാണ് ഇപ്പോൾ കിടത്തി ചികിത്സിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിക്കേണ്ടതിനാൽ പകുതി രോഗികളെ മാത്രമേ പ്രവേശിപ്പിക്കാൻ കഴിയുകയുള്ളൂ. പേ വാർഡിൽ 20 രോഗികളെ കിടത്തിചികിത്സിക്കാനുള്ള സൗകര്യമാണ് ഇപ്പോഴുള്ളത്. പേ വാർഡിൻെറ നവീകരണ പ്രവൃത്തിയും ജില്ല പഞ്ചായത്തിൻെറ നേതൃത്വത്തിൽ ഉടൻ ആരംഭിക്കും. സ്പോർട്സ് മെഡിസിൻ വിഭാഗം അടക്കമുള്ള ആശുപത്രിയിൽ പ്രതിദിനം 500 രോഗികളാണ് ചികിത്സ തേടിയെത്തുന്നത്. ആശുപത്രി പരിസരത്തുതന്നെ അത്യാധുനിക രീതിയിലുള്ള മാലിന്യ സംസ്കരണ പ്ലാൻറ് സജ്ജീകരിക്കുന്നതിനുള്ള നടപടിയും ജില്ല പഞ്ചായത്തിൻെറ നേതൃത്വത്തിൽ നടക്കുന്നുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ രോഗികൾക്ക് സൗകര്യമൊരുക്കുന്നതിനുള്ള കൂടുതൽ വികസന പദ്ധതികൾ ഘട്ടംഘട്ടമായി നടപ്പാക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ടി. സുധ, ലേ സെക്രട്ടറി എം. സഞ്ജയൻ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story